ADVERTISEMENT

'പാറകളിൽ തട്ടി പതഞ്ഞൊഴുകി എത്തുന്ന വെള്ളത്തിന്റെ കാഴ്ച.’ സഞ്ചാരികളെ ആകർഷിക്കുന്നു. മഴയിൽ വെള്ളം ഉയർന്നതോടെ കടയ്ക്കൽ, കുമ്മിൾ പഞ്ചായത്തിലെ 'മീൻമുട്ടി വെള്ളച്ചാട്ടം' ആണ് കാണികള്‍ക്ക് കൗതുകമാകുന്നത്. കൊല്ലം തിരുവനന്തപുരം ജില്ലകളുടെ അതിർത്തിയിലെ വെള്ളച്ചാട്ടം കാണാൻ ഏറെപ്പേർ എത്തുന്നുണ്ട്. ഇവിടെ എത്തുന്നവർക്ക് വിശ്രമിക്കുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. വെള്ളച്ചാട്ടത്തിൽ കുളിക്കുന്നവർ ഏറെയാണ്. വെള്ളച്ചാട്ടത്തോട് ചേർന്ന് ക്ഷേത്രം ഉണ്ട്. ശ്രീനാരായണ ഗുരുദേവൻ സന്ദർശിച്ച ക്ഷേത്രം ആണ്.

 

കർക്കിടക വാവിന് ബലിതർപ്പണത്തിന് നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. എംസി റോഡിൽ കിളിമാനൂർ കുറവംകുഴിയിൽ നിന്നും കല്ലറ, കടയ്ക്കൽ എന്നിവിടങ്ങൾ വഴി മീൻമുട്ടിയിൽ എത്താം.

നല്ല ശ്രദ്ധ വേണം
∙ പ്രദേശം പരിചയമില്ലാത്തവർ വെള്ളച്ചാട്ടങ്ങളിൽ ഇറങ്ങരുത്. 
∙ സൂചനാ ബോർഡുകളിലെ നിർദേശങ്ങൾ സഞ്ചാരികൾ പാലിക്കുക.

Content Summary : Meenmutty Waterfalls is a beautiful waterfall located in the Kadakkal Panchayat of Kollam district in Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com