ADVERTISEMENT

അയർലൻഡിൽ എത്തിയിട്ട് വളരെ ആഗ്രഹത്തോടെ പോകാൻ കാത്തിരുന്ന ഒരു സ്ഥലം ആണ് നോക്ക് ബസിലിക്ക. ഞങ്ങൾ താമസിക്കുന്ന കോർക്കിൽ നിന്നും ഏകദേശം 250 കിലോമീറ്റർ ദൂരത്തിലാണ് ഈ തീർത്ഥടാനകേന്ദ്രം. വാഹനം വാങ്ങിയതിനുശേഷമുള്ള ആദ്യത്തെ ദീർഘദൂര യാത്ര. രാവിലെ 9 ന് വീട്ടിൽ നിന്നും ഇറങ്ങിയ ഞങ്ങൾ ഉച്ചക്ക് 12.30 ആയപ്പോൾ അവിടെ എത്തി, യാത്രയിലുടനീളം നല്ല കോരിച്ചൊരിയുന്ന മഴ, പള്ളിയിൽ എത്തി ഒരു 30 മിനിറ്റ് മഴതോരാൻ വേണ്ടി കാത്തിരുന്നു. ഒരു മണി ആയപ്പോളേക്കും ഞങ്ങൾ പളളിയിൽ കയറി. 

നോക്ക് ബസിലിക്ക
നോക്ക് ബസിലിക്ക

നോക്ക് (Knock) ബസിലിക്ക 1879 ഓഗസ്റ്റ് 21 ന്, ഗ്രാമത്തിലെ 15 ആളുകൾ ഇടവക പള്ളിയുടെ ചുവരിൽ മേരിയുടെ ദർശനത്തിന് സാക്ഷ്യം വഹിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്നു കാണുന്ന ഈ പുണ്യസ്ഥലം. അയർലൻഡിലെ വെസ്റ്റ് റീജിയണിലെ കൗണ്ടി മയോയിലെ നോക്ക് എന്ന ചെറുപട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ലാറ്റിൻ ആചാരങ്ങളുടെ ഒരു റോമൻ കത്തോലിക്കാ പള്ളിയാണ് നോക്കിലെ അയർലണ്ടിലെ രാജ്ഞിയായ Our Lady Basalica.

marian-shrine-of-knock-ireland4
നോക്ക് ബസിലിക്കയിൽ

വാസ്തുശില്പിയായ ദൈതി ഹാൻലി കോൺക്രീറ്റ് മെറ്റീരിയലുകൾ ഉപയോഗിച്ച് ആധുനിക വാസ്തുവിദ്യാ ശൈലിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഏകദേശം 100 വർഷങ്ങൾക്കുശേഷം 1979 ൽ 10,000 പേർക്ക് ഒരേസമയം ദിവ്യബലിയിൽ പങ്കെടുക്കാൻ പറ്റുന്ന വിധത്തിൽ ഈ കാണുന്ന ബസിലിക്ക ജോൺ പോൾ രണ്ടാമൻ മാർപാപ്പ ലോകത്താകമാനമുള്ള വിശ്വാസികൾക്കായി സമർപ്പിച്ചു. 

നോക്ക് ബസിലിക്കയിൽ
നോക്ക് ബസിലിക്കയിൽ

ദിവസേന ആയിരകണക്കിനു തീർത്ഥടാകരാണ് ജാതിമത വ്യതാസമില്ലാതെ ഇവിടെ സന്ദർശിക്കുന്നത്. ഇതിന്റെ തൂണുകൾ നിർമിച്ചിരിക്കുന്നത് അയർലണ്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച കല്ലുകൾ കൊണ്ടാണ്, ഓരോ തൂണിലും അവ കൊണ്ടുവന്ന സ്ഥലം ആലേഖനം ചെയ്തിട്ടുണ്ട്. എടുത്തുപറയേണ്ട മറ്റൊരുകാര്യം ഈ ബസിലിക്കയുടെ അൽത്താരയിൽ 1.5 മില്യൺ ഗ്ലാസ്‌ കഷ്ണങ്ങൾ കൊണ്ടു തീർത്തിരിക്കുന്ന ഒരു ചിത്രവും ഉണ്ട്. 

English Summary:

Knock Shrine is honoured to have been officially recognised as an international Eucharistic and Marian Shrine.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com