ADVERTISEMENT

മറ്റേതൊരു നഗരത്തെയും പോലെ ബെംഗളൂരുവും നിരന്തരം ഓടിക്കൊണ്ടിരിക്കുകയാണ്. തിരക്കേറിയ നഗരവീഥികളും ട്രാഫിക്കും അതിനിടയിൽ നിങ്ങളും. പലപ്പോഴും തിരക്കുപിടിച്ച് ഓടുന്നതിനിടയിൽ നമ്മളിൽ എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യം കുറച്ചു സമയം ഒറ്റയ്ക്ക് എവിടെയെങ്കിലും പോയി ഒന്ന് ഇരിക്കാം എന്നായിരിക്കും. സ്വയം പരിചരിക്കുന്നതിന്റെ ആവശ്യകത എന്നത്തേക്കാളും ഉയർന്നുവന്നിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത് എന്നോർക്കണം. എല്ലാത്തിനും സമയം കണ്ടെത്തുന്നതുപോലെ സ്വത്വത്തിനുവേണ്ടിയും കുറച്ചു സമയം കണ്ടെത്തേണ്ട കാലം. പക്ഷേ അതിനൊക്കെ ബെംഗളൂരു നഗരത്തിൽ അവസരം ഉണ്ടോ എന്ന് ചിന്തിക്കുന്നതിനുള്ള ഉത്തരമാണ് ഇത്. പ്രത്യേകിച്ച് സ്ത്രീകൾ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഏറെ താൽപര്യപ്പെടുന്നവരാണ്. അവരെ സംബന്ധിച്ച് െബംഗളൂരു പോലെ ഒരു തിരക്കേറിയ നഗരത്തിൽ സോളോ യാത്രകൾ സാധ്യമാകുമോ എന്ന സംശയം ഉടലെടുത്തേക്കാം.

The Vidhana Soudha at night in Bangalore. Image Credit: yellowcrestmedia/istockphoto
The Vidhana Soudha at night in Bangalore. Image Credit: yellowcrestmedia/istockphoto

ചങ്ങാതിമാരുമായി ഇടപഴകാൻ കഴിയുന്ന നിരവധി രസകരമായ സ്ഥലങ്ങൾ ഉണ്ടെങ്കിലും ചിലപ്പോൾ പുനരുജ്ജീവിപ്പിക്കാനും റീചാർജ് ചെയ്യാനും നിങ്ങൾ ഒറ്റയ്ക്ക് സമയം കണ്ടെത്തണം. ഇവിടെയാണ് സോളോ ഡേറ്റ്‌സ് പ്രസക്തമാകുന്നത്. ഒരു അവധി ദിനത്തിൽ നിങ്ങൾക്ക് ഒറ്റയ്ക്ക് എന്തുചെയ്യാനാകും എന്നതിനെക്കുറിച്ച് ആശയക്കുഴപ്പമുണ്ടെങ്കിൽ, ഈ നഗരത്തിൽ നിങ്ങൾക്കായി നിരവധി ഓപ്ഷനുകൾ ഉണ്ടെന്നു തന്നെ പറയാം. ഒരു സോളോ ഡേറ്റ്  പ്ലാൻ ചെയ്യാം.

Image Credit : Museum of Art & Photography/map-india.org
Image Credit : Museum of Art & Photography/map-india.org

മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫൊട്ടോഗ്രാഫി

ബെംഗളൂരു നഗരത്തിന് സമ്പന്നമായ ഒരു മ്യൂസിയം സംസ്കാരമുണ്ട്. അതിൽ ഇന്ന് ഏറ്റവും പ്രശസ്തമായിരിക്കുന്നത് മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫൊട്ടോഗ്രാഫിയാണ് (MAP). ഇന്ത്യൻ കലകൾ, ഫൊട്ടോഗ്രാഫി, തുണിത്തരങ്ങൾ എന്നിവയും മറ്റും ഉൾക്കൊള്ളുന്ന ഈ സ്വകാര്യ മ്യൂസിയം ബെംഗളൂരുവിന്റെ ഹൃദയഭാഗത്ത് വസന്തനഗറിൽ സ്ഥിതി ചെയ്യുന്നു. ഗവേഷണ ലൈബ്രറി, വിദ്യാഭ്യാസ കേന്ദ്രങ്ങൾ, ആർട്ട് ഗാലറികൾ എന്നിവയും വാഗ്ദാനം ചെയ്യുന്ന അഞ്ച് നില കെട്ടിടമാണിത്. പതിവ് വർക്ക് ഷോപ്പുകളും എക്സിബിഷനുകളുമാണ് ഈ സ്ഥലത്തെ വ്യത്യസ്തമാക്കുന്നത്. നിങ്ങൾ വിദ്യാഭ്യാസപരവും രസകരവുമായ എന്തെങ്കിലും തിരയുകയാണെങ്കിൽ, ഈ സ്ഥലം നിങ്ങൾക്കുള്ളതാണ്! ഒറ്റയ്ക്ക് സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഒരു വൈകുന്നേരം കണ്ടുവരാൻ പറ്റുന്ന സ്ഥലമാണിത്.

Lalbagh Botanical Garden in Bangalore. Image Credit: shylendrahoode/istockphoto
Lalbagh Botanical Garden in Bangalore. Image Credit: shylendrahoode/istockphoto

റേജ് റൂമിൽ നിങ്ങളുടെ സമ്മർദ്ദം ഇല്ലാതാക്കുക

ഉള്ളിൽ അടക്കിവെച്ചിരിക്കുന്ന ദേഷ്യം സങ്കടവും എല്ലാം എവിടെയെങ്കിലും ഒന്ന് ഇറക്കി വയ്ക്കണമെന്ന് ആഗ്രഹിച്ചു നടക്കുന്ന കൂട്ടുകാരിയാണ് നിങ്ങളെങ്കിൽ  നിങ്ങൾ പോകേണ്ട സ്ഥലമാണ് റേജ് റൂം. മുൻകൂട്ടി ബുക്ക് ചെയ്തിട്ട് വേണം ഇവിടെ പോകാൻ. ഇതിന് ശബ്ദരഹിതമായ ഗ്ലാസ് വാതിലും ഒരു കർട്ടനുമുണ്ട്... പേടിക്കേണ്ട കാര്യമില്ല നിങ്ങളുടെ എല്ലാ ദേഷ്യവും നിങ്ങൾക്ക് ഇവിടെ ഇടിച്ചു പൊട്ടിച്ച് തകർക്കാം. നിങ്ങൾക്ക് ആ റൂമിലുള്ളതെല്ലാം പൊളിക്കാൻ കഴിയും. ഇവിടുത്തെ ചാർജ്ജ് 299 മുതൽ 2,099 വരെയാണ്. നിങ്ങളുടെ കോപവും നിരാശയും പുറത്തുവിടാൻ ഇതിലും നല്ലൊരു സ്ഥലം െബംഗളൂരു നഗരത്തിൽ വേറെ ഉണ്ടാകില്ല. നല്ല സ്ട്രെസ് അനുഭവിക്കുന്നവർക്കും പോകാൻ പറ്റിയ ഇടമാണിത്

രംഗശങ്കരയിൽ ഒരു നാടകം കാണുക

മൊബൈലും മൾട്ടിപ്ലക്സ് എല്ലാം വന്നപ്പോൾ നമ്മൾ മറന്നുപോയ ഒരു കാലമുണ്ട് അത് നാടകങ്ങളുടെതായിരുന്നു ജീവസുറ്റ അഭിനയത്തിലൂടെ നമ്മുടെ കൺമുൻപിൽ കഥാപാത്രങ്ങൾ മിന്നിമറിയുമ്പോൾ പഴയ ബാല്യകാലങ്ങൾ ഓർമ്മവരും. ആ പഴയകാല ഓർമ്മകളിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഇടമാണ് രംഗ ശങ്കര. 

വൈവിധ്യമാർന്ന നാടക സമൂഹമാണ് ബെംഗളൂരുവിലുള്ളത്. 2004-ൽ തുറന്ന രംഗശങ്കര നഗരത്തിലെ നാടക രംഗത്തെ ഏറ്റവും ശക്തമായ തൂണായി നിലകൊള്ളുന്നു. ആഴ്‌ചയിലുടനീളം നിരവധി ഭാഷകളിൽ നാടകങ്ങൾ ഹോസ്റ്റുചെയ്യുന്നതിന് പുറമെ രംഗശങ്കരന് നിരവധി നാടക കോഴ്‌സുകളും ഉണ്ട്. നിങ്ങൾ നാടകങ്ങൾ കാണുന്നത് ആസ്വദിക്കുകയോ ഒരു പുതിയ അനുഭവം തേടുകയോ ആണെങ്കിൽ, നിങ്ങളുടെ സോളോ ഡേറ്റ് ഈ നാടക ലോകത്ത് മുഴുകാനുള്ള നല്ലൊരു അവസരമായിരിക്കും.

The famous Bazaar known as Chickpet. Image Credit: Priya darshan/istockphoto
The famous Bazaar known as Chickpet. Image Credit: Priya darshan/istockphoto

സ്ട്രീറ്റ് ഷോപ്പിങ്ങിൽ മുഴുകുക

ഷോപ്പിങ് ഇല്ലാതെ എന്ത് െബംഗളൂരു. നഗരത്തിന്റെ മുക്കിലും മൂലയിലും വരെ ഷോപ്പിങ് അനുഭവം ആസ്വദിക്കാനുള്ള അവസരങ്ങളുണ്ട് വഴിയോര കച്ചവടക്കാർ മുതൽ ലോകോത്തര ബ്രാൻഡുകൾ വരെ നിറഞ്ഞിരിക്കുന്ന നഗരമാണ് െബംഗളൂരു. ഒരുതവണയെങ്കിലും െബംഗളൂരുവിൽ പോയിട്ടുള്ളവർക്കു പരിചിതമാണ് കൊമേഴ്‌സ്യൽ സ്ട്രീറ്റിലും ബ്രിഗേഡ് റോഡിലും ചുറ്റിപ്പറ്റിയുള്ള ഷോപ്പിങ് അനുഭവം.എങ്കിൽ അതിൽ നിന്നും മാറി മല്ലേശ്വരം, ജയനഗർ എന്നിവിടങ്ങളിലെ സ്ട്രീറ്റ് ഷോപ്പിങ് പഴയ െബംഗളൂരുവിന്റെ ഭാഗങ്ങളും പര്യവേക്ഷണം ചെയ്യാൻ ശ്രമിച്ചുനോക്കൂ പുതിയൊരു അനുഭവമായിരിക്കും ഇത്. ചില പരിചിതമായ നഗരവീഥികളിൽ നിന്നും മാറി പുതിയ വഴികളിലൂടെ നടക്കുമ്പോൾ െബംഗളൂരുവിന്റെ തനത് ഫിൽട്ടർ കോഫിയും മസാല ദോശയും കഴിക്കാൻ മറക്കരുത്.

English Summary:

Banglore solo date, Things to Do in Bangalore Alone in 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com