ADVERTISEMENT

അമേരിക്കൻ ഡാർക്ക് കോമഡി ഡ്രാമയാണ് വൈറ്റ് ലോട്ടസ്. നിങ്ങൾ ഒരു സഞ്ചാരിയും വൈറ്റ് ലോട്ടസ് ആരാധകരുമാണെങ്കിൽ ഒരു സന്തോഷ വാർത്ത, സീരിസിന്റെ മൂന്നാം സീസൺ തായ്​ലൻഡിലാണ് ഷൂട്ട് ചെയ്യുന്നത്. ഇന്ത്യയിൽ നിന്നുള്ള വൈറ്റ് ലോട്ടസ് ആരാധകർക്ക് ഇപ്പോൾ തായ്​ലൻഡ് യാത്ര തിരഞ്ഞെടുത്താൽ രണ്ടുണ്ട് കാര്യം. മേയ് പത്തുവരെ തായ്​ലൻഡിലേക്കു യാത്ര പോകാൻ വീസയുടെ ആവശ്യമില്ല. മാത്രമല്ല ഇഷ്ടപ്പെട്ട വെബ് സീരിസിന്റെ ഷൂട്ട് നടക്കുന്നതിനാൽ ഇഷ്ട താരങ്ങളെ കാണുകയും ചെയ്യാം.

Thailand. Image Credit : Jo Panuwat D/Shutterstock.com
Thailand. Image Credit : Jo Panuwat D/Shutterstock.com

കോവിഡിനു ശേഷം വിനോദസഞ്ചാര മേഖല കൂടുതൽ സജീവമാക്കുന്നതിനും ഇന്ത്യയിൽ നിന്നു കൂടുതൽ വിനോദ സഞ്ചാരികൾ രാജ്യത്തേക്ക് എത്തിക്കുന്നതിനും വേണ്ടിയാണ് തായ്​ലൻഡ് ഇന്ത്യൻ പാസ്പോർട്ട് കൈവശമുള്ളവർക്ക് വീസ വേണ്ടെന്നു പ്രഖ്യാപിച്ചത്. 2023 നവംബർ പത്തു മുതൽ 2024 മേയ് 10 വരെയാണ് ഇതിന്റെ കാലാവധി.  ഈ കാലയളവിൽ തായ്​ലൻഡിൽ എത്തുന്നവർക്ക് വീസയില്ലാതെ 30 ദിവസം വരെ രാജ്യത്തു കഴിയാവുന്നതാണ്. ഏതായാലും വീസ വേണ്ടെന്ന പ്രഖ്യാപനം ഈ തെക്കു കിഴക്കൻ ഏഷ്യൻ രാജ്യത്തിനു വലിയ തോതിൽ ഗുണം ചെയ്തു. 321 ശതമാനം വർദ്ധനവാണ് വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഉണ്ടായത്. മലേഷ്യ, ചൈന, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തുന്ന വിനോദസഞ്ചാരികൾ കഴിഞ്ഞാൽ നാലാമതായി ഇന്ത്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ തായ്​ലൻഡിൽ എത്തുന്നത്. കഴിഞ്ഞവർഷം തായ്​ലൻഡിൽ എത്തിയത് 1.62 മില്യൺ വിനോദസഞ്ചാരികൾ ആയിരുന്നു. ഈ വർഷം 3.5 മില്യൺ വിനോദസഞ്ചാരികളെയാണ് തായ്​ലൻഡ് ലക്ഷ്യമിടുന്നത്.

Phi Phi Islands-Thailand, Image : vuk8691/istockphoto
Phi Phi Islands-Thailand, Image : vuk8691/istockphoto

ചരിത്രപരമായ സ്ഥലങ്ങൾ ഉൾപ്പെടെയുള്ള ബാങ്കോക്ക്

ഇവിടെ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളെ കാത്തിരിക്കുന്നത് നിരവധി സ്ഥലങ്ങളാണ്. നഗരത്തിലെ മുൻനിര ഹോട്ടലുകളിൽ ഒന്നായ ബൈയോക് സ്കൈ ഹോട്ടൽ, അംബാസഡർ ഹോട്ടൽ എന്നിവിടങ്ങളിൽ താമസിക്കാവുന്നതാണ്. ഇവിടെ നിന്ന് നഗരത്തിലെ മറ്റ് വിനോദസഞ്ചാര സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്. ബാങ്കോക്കിൽ ഗ്രാൻഡ് പാലസ്, എമറാൾഡ് ബുദ്ധ ക്ഷേത്രം, ഡോൺ ക്ഷേത്രം എന്നിങ്ങനെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്. ഇത് മാത്രമല്ല മനോഹരമായ ഭക്ഷണവും ബാങ്കോക്കിന്റെ പ്രത്യേകതയാണ്. അതിൽ തന്നെ മാങ്കോ സ്റ്റിക്കി റൈസ് പ്രസിദ്ധമാണ്. ചതുചക് വീക്കെൻഡ് മാർക്കറ്റിൽ നിന്ന് സുവനീറുകളും പുതിയ ഫാഷനുകളും സ്വന്തമാക്കാം. വ്യത്യസ്തമായ ഷോപ്പിങ് അനുഭവത്തിന് പ്രാതനം മാർക്കറ്റ് തിരഞ്ഞെടുക്കാവുന്നതാണ്. ഒരിക്കൽ തായ് രാജകുടുംബത്തിന്റെ വേനൽക്കാല വിശ്രമകേന്ദ്രമായിരുന്ന ഹുവാ ഹിൻ ഇപ്പോൾ രാജ്യത്തെ ഏറ്റവും ആഡംബരപൂർണമായ അവധിക്കാല കേന്ദ്രങ്ങളിൽ ഒന്നാണ്. ഇവിടെയും സന്ദർശനം നടത്താവുന്നതാണ്.

തായ്​ലൻഡിലെ ഏറ്റവും വലിയ ദ്വീപായ ഫുക്കെറ്റിലേക്കു പോകാം

തായ്​ലൻഡിലെ ഏറ്റവും വലിയ ദ്വീപായ ഫുക്കെറ്റ്, ബീച്ച് പ്രേമികളുടെ ഇഷ്ടയിടം കൂടിയാണ്. പാടോങ്ങ്, കാറ്റ, കാരൻ എന്നീ ബീച്ചുകൾ വളരെ പ്രസിദ്ധമാണ്. കടലിനെയും സൂര്യനെയും ഒരേപോലെ ആസ്വദിക്കുന്നതിന് ഒപ്പം മണൽപ്പരപ്പിലൂടെ നടന്ന് ആസ്വദിക്കാവുന്നതുമാണ്. അതിമനോഹരമായ കാഴ്ചകളും ശാന്തമായ അന്തരീക്ഷവും ആഗ്രഹിക്കുന്നവർ നിർബന്ധമായും ഫുക്കെറ്റ് സന്ദർശിക്കേണ്ടതാണ്. കൂടാതെ, ഫുക്കെറ്റിൽ വലിയ ബുദ്ധ പ്രതിമയും സഞ്ചാരികളെ ആകർഷിക്കുന്നതാണ്. ഫുക്കെറ്റിലെ രാത്രികളും സന്ദർശകർക്ക് വിസ്മയം തീർക്കുന്നവയാണ്.

ഫുക്കെറ്റിൽ നിന്ന് ഫെറിയിൽ കോ സാമുയിലേക്ക്

തായ്​ലൻഡിലെ മറ്റൊരു മനോഹരമായ സ്ഥലമാണ് കോ സാമുയി. ഫെറിയിലോ ഫ്ലെറ്റിലോ ഇവിടേക്ക് എത്താവുന്ന ഒരു മനോഹരമായ കൊച്ചു ദ്വീപാണ് കോ സാമുയി. ഈന്തപ്പനകൾ നിറഞ്ഞ കടൽത്തീരങ്ങൾക്കും തെങ്ങിൻതോപ്പുകൾക്കും പച്ചപ്പ് നിറഞ്ഞ മലനിരകൾക്കും പ്രസിദ്ധമാണ് കോ സാമുയി. ഇവിടുത്തെ വലിയ ബുദ്ധക്ഷേത്രമായ വാറ്റ് ഫ്രാ യിയും സന്ദർശിക്കാവുന്നതാണ്. തായി സംസ്കാരവും ആതിഥേയത്വവും അനുഭവിക്കാനുള്ള തായ്​ലൻഡിലെ ഏറ്റവും മികച്ച സ്ഥലം കൂടിയാണ് കോ സാമുയി.

ഏതു സമയത്തും സന്ദർശിക്കാവുന്ന ഒരു സ്ഥലം കൂടിയാണ് തായ്​ലൻഡ്. ഓരോ കാലാവസ്ഥയിലും ഓരോ പ്രത്യേകതകളാണ് ഇവിടുത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കുള്ളത്. എന്നിരുന്നാലും നവംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് തായ്​ലൻഡ് സന്ദർശിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയം. തണുത്ത കാലാവസ്ഥയാണെന്നതും മഴ കുറവാണെന്നതും നഗരങ്ങളും ബീച്ചുകളും സന്ദർശിക്കാൻ ഏറ്റവും മികച്ച സമയമാണ്. മാർച്ച് മുതൽ ജൂൺ വരെയുള്ള സമയങ്ങൾ ചൂടുകാലമാണ്. ബീച്ച് മാത്രമാണ് ലക്ഷ്യമെങ്കിൽ തായ്​ലൻഡിൽ പോകാൻ പറ്റിയ ഏറ്റവും മികച്ച സമയമാണ് അത്. 

English Summary:

Indians can enter Thailand without a visa through May. There's also the White Lotus.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com