ADVERTISEMENT

മുംബൈയിലെ കോസ്റ്റല്‍ റോഡ് ടണലിലൂടെയുള്ള തന്റെ ആദ്യ യാത്രയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ട് ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍. 'വിസ്മയകരം' എന്നാണ് ബച്ചന്‍ ഇതിനെ വിശേഷിപ്പിച്ചത്. ഹാജി അലിക്കു മുമ്പായി തുരങ്കത്തിൽ പ്രവേശിച്ച് മറൈൻ ഡ്രൈവിലേക്കുള്ള പാതിവഴിയിൽനിന്നു പുറത്തുകടക്കുകയായിരുന്നു നടന്‍.

Bandra fort in Mumbai. Image Credit : Wirestock/istock.com
Bandra fort in Mumbai. Image Credit : Wirestock/istock.com

വിഡിയോയ്ക്ക് നിരവധി റീട്വീറ്റുകളും കമന്റുകളും ലഭിച്ചു. ചിലർ അടിസ്ഥാന സൗകര്യങ്ങൾ നിർമfച്ചതിന് സർക്കാരിനെ പ്രശംസിച്ചു, മറ്റുള്ളവർ അടൽ സേതുവിൽ സഞ്ചരിക്കാൻ ബച്ചനെ പ്രോത്സാഹിപ്പിച്ചു.

ഛത്രപതി സംഭാജി മഹാരാജിന്റെ സ്മരണാർഥം, 'ധർമവീർ സ്വരാജ്യ രക്ഷക് ഛത്രപതി സംഭാജി മഹാരാജ് കോസ്റ്റല്‍ റോഡ്‌' എന്നാണു ഈ റോഡിന്‍റെ മുഴുവന്‍ പേര്. മറാത്ത രാജാവായ ഛത്രപതി ശിവജി മഹാരാജിന്റെ മകനാണ് സംഭാജി. അദ്ദേഹത്തിന്റെ ചരമവാർഷികത്തോടനുബന്ധിച്ച്, ഈ വര്‍ഷം മാര്‍ച്ച് പതിനൊന്നിനാണ് പ്രിൻസസ് സ്ട്രീറ്റ് മേൽപാലം മുതൽ ബാന്ദ്ര വർളി സീ ലിങ്കിന്റെ വർളി അവസാനം വരെയുള്ള ഇതിന്‍റെ ആദ്യഘട്ടം തുറന്നത്. 10.58 കിലോമീറ്റർ നീളമുള്ള ഈ പാത, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയാണ് ഉദ്ഘാടനം ചെയ്തത്. 

മുംബൈ തീരദേശ റോഡിൽ പ്രിയദർശിനി പാർക്കിനും മറൈൻ ഡ്രൈവിനുമിടയിൽ 2 കിലോമീറ്റർ നീളമുള്ള ഇരട്ട തുരങ്കം ഉണ്ടാകും. തുരങ്കങ്ങൾക്ക് മൂന്ന് വരികൾ വീതവും റോഡിന്റെ ശേഷിക്കുന്ന ഭാഗത്ത് ഓരോ കാരിയേജ്‌വേയിലും നാല് വരികളും ഉണ്ടായിരിക്കും.

വർളി മുതൽ കാന്തിവാലി വരെയുള്ള മുംബൈ തീരദേശ റോഡ് പദ്ധതിയുടെ രണ്ടാം ഘട്ടം 2024 മേയ് മാസത്തോടെ പൂർത്തിയാകാൻ സാധ്യതയുണ്ട്. 13,060 കോടി രൂപ ആണ് പദ്ധതിയുടെ ഏകദേശ ചെലവ് കണക്കാക്കുന്നത്. 2023 സാമ്പത്തിക വർഷ ബജറ്റിൽ ഇതിന്‍റെ നിര്‍മ്മാണത്തിനായി 3,200 കോടി രൂപ അനുവദിച്ചിരുന്നു.

മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും ഈ ടണലിന്‍റെ നിര്‍മാണത്തെ പ്രശംസിച്ചിരുന്നു. തുരങ്കത്തിലൂടെ വാഹനമോടിക്കുന്ന വിഡിയോയും അദ്ദേഹം പങ്കുവച്ചു. 

ദക്ഷിണേന്ത്യയിലെ മറൈൻ ലൈനുകളെ വടക്ക് കാണ്ടിവാലിയുമായി ബന്ധിപ്പിക്കുന്ന ഈ  8-വരി ടണല്‍, 29.2-കി.മീ നീളമുള്ള എക്‌സ്‌പ്രസ് വേ ആണ്. പ്രതിദിനം 130,000 വാഹനങ്ങൾ ഇതിലൂടെ കടന്നുപോകുമെന്നു പ്രതീക്ഷിക്കുന്നു. പദ്ധതി പൂർണമായി പൂർത്തിയാകുമ്പോൾ, സൗത്ത് മുംബൈയിലെ നരിമാൻ പോയിന്റ് മുതൽ, പ്രാന്തപ്രദേശങ്ങളിലെ കാണ്ടിവാലി വരെയുള്ള യാത്രാ സമയം 2 മണിക്കൂറിൽ നിന്ന് 40 മിനിറ്റിൽ താഴെയായി കുറയും.

English Summary:

Discover Mumbai's Engineering Marvel: Big B's Enthralling Experience Inside the New Coastal Road Tunnel.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com