ADVERTISEMENT

മധ്യവേനലവധിക്കാലത്ത് കെഎസ്ആർടിസി മൂന്നാർ ഡിപ്പോയിൽ നിന്നു ടോപ് സ്റ്റേഷൻ, ചതുരംഗപ്പാറ, കാന്തല്ലൂർ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഉല്ലാസയാത്ര നടത്തുന്നുണ്ട്. മുൻപ് നടത്തിയിരുന്ന യാത്രകളാണിവ. സഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടായതിനെ തുടർന്ന് ഏതാനും നാളുകളായി ഇവ നിർത്തിവച്ചിരുന്നു. ദിവസവും രാവിലെ 9 ന് പഴയ മൂന്നാർ ഡിപ്പോയിൽ നിന്നാരംഭിച്ച് വൈകിട്ട് 5 ന് മടങ്ങിയെത്തുന്നതാണ് ഓരോ ട്രിപ്പും. 300 രൂപയാണ് ഒരാൾക്ക് നിരക്ക്.

മൂന്നാർ. Image Credit : Pikoso.kz/shutterstock
മൂന്നാർ. Image Credit : Pikoso.kz/shutterstock

കട്ടപ്പനയിൽ നിന്ന് ‘കപ്പൽയാത്ര’

കെഎസ്ആർടിസി കട്ടപ്പന ഡിപ്പോയിൽ നിന്ന് അറബിക്കടലിൽ ആഡംബരക്കപ്പൽ യാത്രയ്ക്ക് അവസരമൊരുക്കുന്നു. തീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും ഈ മാസം തന്നെ യാത്ര സംഘടിപ്പിക്കാനാണ് തീരുമാനം. ആഡംബര ക്രൂസ് യാത്രാ കപ്പലായ നെഫെർറ്റിറ്റിയിലാണ് ഉല്ലാസയാത്ര സംഘടിപ്പിക്കുന്നത്. 5 മണിക്കൂറാണ് കടലിൽ ചിലവഴിക്കാനാകുക. സംഗീതം, നൃത്തം, മ്യൂസിക് വിത്ത് അപ്പർ ഡെക്ക് ഡിജെ, കുട്ടികളുടെ കളിസ്ഥലം, തിയറ്റർ തുടങ്ങിയവയെല്ലാം കപ്പലിൽ ഉണ്ടാകും. 48.5 മീറ്റർ നീളവും 14.5 മീറ്റർ വീതിയും 3 നിലകളുമുള്ള യാത്രാ കപ്പലാണ് നെഫർറ്റിറ്റി. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ നേതൃത്വത്തിലാണ് നെഫർറ്റിറ്റി പ്രവർത്തിക്കുന്നത്. 250 ലൈഫ് ജാക്കറ്റുകൾ, 400 പേർക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകൾ, 2 ലൈഫ് ബോട്ടുകൾ തുടങ്ങിയവ നെഫർറ്റിറ്റിയിൽ ഉണ്ട്. ഫോൺ: 9447611856.

ഉല്ലാസയാത്രയുമായി മൂലമറ്റം ഡിപ്പോയും

കെഎസ്ആർടിസി മൂലമറ്റം ഡിപ്പോയിൽ നിന്നു ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി അവധിക്കാല ട്രിപ്പുകൾ തുടങ്ങാൻ തീരുമാനമായി. തിരുവനന്തപുരം, കന്യാകുമാരി, മലക്കപ്പാറ, ഗവി, മൂകാംബിക, വണ്ടർല എന്നീ ട്രിപ്പുകളാണ് ഇവിടെ നിന്നു സംഘടിപ്പിക്കുക. തീയതികൾ അടുത്ത ദിവസം തീരുമാനിക്കും. ട്രിപ്പുകൾ ഒരുമിച്ച് ബുക്ക് ചെയ്യുന്ന റസിഡന്റ്സ് അസോസിയേഷൻ, കുടുംബശ്രീ, കോളജ്, തുടങ്ങിയ ഗ്രൂപ്പായി വരുന്നവർക്ക് വേണ്ടി അവരുടെ സൗകര്യപ്രദമായ തീയതികളിൽ യാത്ര ചാർട്ട് ചെയ്യും. വിവരങ്ങൾക്ക് ഫോൺ: 8330084375.

Jacaranda trees can be seen at the foot of Umiyamala rock in Vaguvarai village which is 18 km from Munnar. Photo: Vipin Vijayan/Onmanorama
Jacaranda trees can be seen at the foot of Umiyamala rock in Vaguvarai village which is 18 km from Munnar. Photo: Vipin Vijayan/Onmanorama

തൊടുപുഴയിൽ നിന്ന് യാത്രകളുടെ പൂരം

കെഎസ്ആർടിസി തൊടുപുഴ ബജറ്റ് ടൂറിസം സെൽ ഒരുക്കുന്ന അവധിക്കാല ട്രിപ്പുകൾ ഇന്നലെ വാഗമൺ യാത്രയോടു കൂടി ആരംഭിച്ചു. ഇന്ന് ആലപ്പുഴയ്ക്ക് ഉല്ലാസയാത്ര നടത്തും. ഈ മാസത്തെ മറ്റു യാത്രകൾ ചുവടെ...

∙ 13ന് വാഗമൺ ട്രിപ്. ഈ യാത്രയിൽ നാടുകാണി പവിലിയനും അയ്യപ്പൻകോവിൽ തൂക്കുപാലവും വാഗമൺ അഡ്വഞ്ചർ പാർക്കും ഉൾപ്പെടുത്തിയിട്ടുണ്ട്. 450 രൂപയാണ് ചാർജ്. 

ksrtc-munnar-trip1

∙ 18ന് വയനാട് യാത്ര. വയനാട്ടിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം കാണാം. സുൽത്താൻ ബത്തേരിയിൽ കെഎസ്ആർടിസി സ്ലീപ്പറിൽ താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. 21ന് രാവിലെ തിരികെയെത്തും വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. 1830 രൂപയാണ് നിരക്ക് (ഭക്ഷണം കൂടാതെ). 

∙ 21ന് കൊച്ചിയിൽ സാഗർ റാണി കപ്പൽ യാത്ര. തൃപ്പൂണിത്തുറ ഹിൽപാലസും സാഗർ റാണിയിൽ നാലുമണിക്കൂർ ഉല്ലാസയാത്രയും ഉൾപ്പെടെയാണ് ഒരുക്കിയിരിക്കുന്നത്. 1110 രൂപയാണ് ചാർജ്. 

∙ 23ന് രണ്ടു യാത്രകൾ. കേരള–തമിഴ്നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തിലേക്കാണ് ഒരു യാത്ര. അടുത്തത് വയനാട്ടിലേക്കും. 720 രൂപയാണ് മംഗളാദേവി യാത്രയ്ക്കുള്ള നിരക്ക്. വയനാട് യാത്ര 18ന് സംഘടിപ്പിച്ചതുപോലെ തന്നെ.  

∙ 28ന് ആലപ്പുഴ യാത്ര. പ്രസിദ്ധമായ അർത്തുങ്കൽ പള്ളിയും കണ്ട് കേരള വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്മെന്റിന്റെ സീ കുട്ടനാട് ബോട്ടിൽ പുന്നമടക്കായലിലൂടെയുള്ള യാത്രയും ആസ്വദിക്കാം. തുടർന്ന് ആലപ്പുഴ ബീച്ചിൽ അസ്തമയവും കണ്ട് രാത്രി തിരിച്ചെത്തും. ഒരാൾക്ക് ബോട്ടിങ് ചാർജ് ഉൾപ്പെടെ 950 രൂപയാണ് നിരക്ക്.  

∙ ഏപ്രിൽ അവസാനവാരം മൂകാംബിക ട്രിപ്പും തിരുവനന്തപുരം, കോവളം, കന്യാകുമാരി എന്നീ സ്ഥലങ്ങൾ ഉൾപ്പെടുത്തി മറ്റൊരു ഉല്ലാസയാത്രയും സംഘടിപ്പിക്കുന്നുണ്ട്. റസിഡന്റ്സ് അസോസിയേഷൻ, കുടുംബശ്രീ, കോളജ് തുടങ്ങി ഗ്രൂപ്പായി വരുന്നവർക്ക് അവരുടെ സൗകര്യപ്രദമായ തീയതികളിൽ യാത്ര ചാർട്ട് ചെയ്യുന്നതാണെന്നു അധികൃതർ അറിയിച്ചു. 83048 89896, 97449 10383. 96051 92092.

English Summary:

Munnar KSRTC Budget Tourism Offers Diverse Kerala Adventures: Book Your Journey Today!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com