ADVERTISEMENT

ബ്രാൻഡ് യുഎസ്എ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഫ്രെഡ് ഡിക്‌സൺ. ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരും, യുഎസിൽ ബ്രാൻഡ് യുഎസ്എയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ഡിക്സൺ മേൽനോട്ടം വഹിക്കും. ക്രിസ്റ്റഫർ എൽ തോംസണ് പകരക്കാരനായിട്ടാണ് ഫ്രെഡ് ഡിക്സൺ എത്തിയത്.

“ട്രാവൽ, ടൂറിസം വ്യവസായത്തിൽ ഉടനീളം ധാരാളം അറിവും അനുഭവസമ്പത്തും ഫ്രെഡിനുണ്ട്, അദ്ദേഹത്തിന്റെ തന്ത്രപരവും ദീർഘവീക്ഷണവുമുള്ള‌ നേതൃത്വം, ബ്രാൻഡ് യുഎസ്എയെയും യുഎസ്എയുടെ സമ്പന്നവും വൈവിധ്യമാർന്നതുമായ ലക്ഷ്യസ്ഥാനങ്ങളുടെയും അനുഭവങ്ങളുടെയും വിപണനത്തെ കൂടുതൽ മികച്ചതിലേക്ക് കൊണ്ടുപോകും. ഓഹരി ഉടമകളുമായി സ്വാധീനം ചെലുത്താനും യുഎസ് സമ്പദ്‌വ്യവസ്ഥയിലേക്കുള്ള യാത്രാ വ്യവസായത്തിന്റെ നിർണായക സാമ്പത്തിക സംഭാവനകൾ ഒപ്റ്റിമൈസ് ചെയ്യാനുമുള്ള ബ്രാൻഡ് യുഎസ്എയുടെ കഴിവ് ഫ്രെഡിന്റെ നേതൃത്വത്തിൽ അഭിവൃദ്ധിപ്പെടും’’: ബ്രാൻഡ് യുഎസ്എ ബോർഡ് ചെയറും ട്രാവൽ ഒറിഗൺ സിഇഒയുമായ ടോഡ് ഡേവിഡ്സൺ പറഞ്ഞു. 

ബ്രാൻഡ് യുഎസ്എ

രാജ്യത്തിന്റെ ഡെസ്റ്റിനേഷൻ മാർക്കറ്റിങ് ഓർഗനൈസേഷനായ ബ്രാൻഡ് യുഎസ്എ, യുണൈറ്റഡ് സ്റ്റേറ്റ്സിനെ ഒരു പ്രധാന യാത്രാ കേന്ദ്രമായി പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യാന്തര യാത്രക്കാർക്ക് യു.എസ് യാത്രാ നയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിനും പ്രതിജ്ഞാബദ്ധമാണ്. യുഎസ്എയിലേക്ക് ലോകത്തെ സ്വാഗതം ചെയ്തുകൊണ്ട് പ്രവർത്തിക്കുന്ന സംഘടനയാണിത്. യു എസ് ട്രാവൽ വ്യവസായത്തിനും യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലുടനീളമുള്ള വൈവിധ്യമാർന്ന കമ്മ്യൂണിറ്റികൾക്കും പ്രയോജനം ചെയ്യുന്നതിനായി യാത്രയെ പ്രചോദിപ്പിക്കുക എന്നതാണ് ലക്ഷ്യം.

English Summary:

Fred Dixon as the next President and CEO of Brand USA.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com