ADVERTISEMENT

ഏറ്റവും പുതിയ ഹെന്‍ലെ പാസ്‌പോര്‍ട്ട് സൂചിക പ്രകാരം ഇന്ത്യന്‍ പാസ്‌പോര്‍ട്ട് 82-ാം സ്ഥാനത്ത്. ഇന്ത്യക്കാര്‍ക്ക് 58 രാജ്യങ്ങളിലേക്ക് വീസയില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കും. രാജ്യാന്തര എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ (IATA) കണക്കുകള്‍ പ്രകാരമാണ് റാങ്കിങ് തയ്യാറാക്കിയിരിക്കുന്നത്. സെനഗല്‍, താജിക്കിസ്ഥാന്‍ പോലുള്ള രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ സ്ഥാനം. 

Singapore
Singapore

പാസ്‌പോര്‍ട്ടുകളില്‍ ഏറ്റവും ശക്തമായത് സിംഗപ്പൂരിന്റേതാണ്. സിംഗപ്പൂര്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 195 രാജ്യങ്ങളിലേക്ക് വീസയില്ലാതെ യാത്ര ചെയ്യാനാവും. വീസയില്ലാതെ 192 രാജ്യങ്ങളിലേക്കു പോകാനാവുന്ന ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, സ്‌പെയിന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടാണ് രണ്ടാം സ്ഥാനത്ത്. ഓസ്ട്രിയ, ഫിന്‍ലന്‍ഡ്, അയര്‍ലന്‍ഡ്, ലക്‌സംബര്‍ഗ്, നെതര്‍ലന്‍ഡ്, ദക്ഷിണകൊറിയ, സ്വീഡന്‍ എന്നീ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് 191 രാജ്യങ്ങളിലേക്ക് വീസയില്ലാതെ സഞ്ചരിക്കാം.

Representative Image. Image Credit: subodhsathe/istockphoto.com
Representative Image. Image Credit: subodhsathe/istockphoto.com

ന്യൂസീലാന്‍ഡ്, നോര്‍വേ, സ്വിറ്റ്‌സര്‍ലാന്‍ഡ്, യുകെ എന്നീ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ട് നാലാം സ്ഥാനത്തുണ്ട്. 190 രാജ്യങ്ങളിലേക്ക് ഈ രാജ്യത്തെ പൗരന്മാര്‍ക്ക് വീസയില്ലാതെ സഞ്ചരിക്കാനാവും. ഓസ്‌ട്രേലിയ, പോര്‍ച്ചുഗല്‍(189) എന്നീ രാജ്യങ്ങള്‍ അഞ്ചാമതും ഗ്രാസ് പോളണ്ട്(188) എന്നിവ ആറാം റാങ്കിലുമുണ്ട്. കാനഡ, മാള്‍ട്ട, ഹംഗറി, ചെചിയ(187) എന്നിവയാണ് ഏഴാം സ്ഥാനത്തുള്ളത്. എട്ടാം റാങ്കുള്ള അമേരിക്കന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 186 രാജ്യങ്ങളിലേക്ക് വീസയില്ലാതെ യാത്ര ചെയ്യാനാവും. എസ്‌തോണിയ, ലിത്വാനിയ, യുഎഇ (185) എന്നീ രാജ്യങ്ങള്‍ ഒമ്പതാം സ്ഥാനത്തും ഐസ്‌ലന്‍ഡ്, ലാത്വിയ, സ്ലൊവാക്യ, സ്ലൊവേനിയ(184) എന്നീ രാജ്യങ്ങള്‍ പത്താം സ്ഥാനത്തുമാണുള്ളത്. 

'വീസയില്ലാതെ യാത്ര ചെയ്യാനാവുന്ന രാജ്യങ്ങളുടെ എണ്ണം 2006 ല്‍ 58 ആയിരുന്നത് 2024 ല്‍ 111 ആയി ഉയര്‍ന്നിട്ടുണ്ട്. എങ്കിലും കൂടുതല്‍ രാജ്യങ്ങളിലേക്ക് വീസയില്ലാതെ സഞ്ചരിക്കാന്‍ സാധിക്കുന്ന രാജ്യങ്ങളും കുറഞ്ഞ രാജ്യങ്ങളിലേക്കു മാത്രം വീസയില്ലാതെ സഞ്ചരിക്കാന്‍ സാധിക്കുന്ന രാജ്യങ്ങളും തമ്മിലുള്ള അന്തരം ഇക്കാലയളവില്‍ വര്‍ധിക്കുകയാണുണ്ടായത്' ഹെന്‍ലെ ആൻഡ് പാട്‌ണേഴ്‌സ് അധ്യക്ഷന്‍ ക്രിസ്റ്റ്യന്‍ കേലിന്‍ പറയുന്നു. 

കഴിഞ്ഞ 19 വര്‍ഷങ്ങളായി ഹെന്‍ലെ പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് ലോകരാജ്യങ്ങളുടെ വിമാന യാത്രാ സൗകര്യങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുകയും പുറത്തുവിടുകയും ചെയ്യുന്നുണ്ട്. ലോകമെങ്ങുമുള്ള ഏകദേശം 227 രാജ്യങ്ങളുടേയും സ്വയംഭരണ പ്രദേശങ്ങളുടേയും വിവരങ്ങള്‍ ഹെന്‍ലെ പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് ശേഖരിക്കുന്നുണ്ട്. രാജ്യങ്ങളുടെ നയങ്ങള്‍ മാറുന്നതിന് അനുസരിച്ച് തല്‍സമയം തന്നെ ഇവര്‍ പാസ്‌പോര്‍ട്ടുകളുടെ കാര്യത്തില്‍ മാറ്റങ്ങള്‍ വരുത്താറുണ്ട്. 

2006ല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് 71–ാം സ്ഥാനത്തായിരുന്നു. 90–ാം സ്ഥാനത്തേക്കിറങ്ങിയ 2021ലാണ് ഇന്ത്യയുടെ പാസ്‌പോര്‍ട്ടിന്റെ മൂല്യം ഏറ്റവും കുറഞ്ഞത്. പാക്കിസ്ഥാൻ, യെമന്‍(100), ഇറാഖ്(101), സിറിയ(102) അഫ്ഗാനിസ്ഥാന്‍(103) എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ഏറ്റവും അവസാനത്തിലുള്ളത്. അഫ്ഗാനിസ്ഥാന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വീസയില്ലാതെ 26 രാജ്യങ്ങളിലേക്കും പാക്കിസ്ഥാൻ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 33 രാജ്യങ്ങളിലേക്കുമാണ് യാത്ര ചെയ്യാൻ സാധിക്കുന്നത്.

English Summary:

World's Most Powerful Passports 2024 List Released: Indian Passport Ranks At...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com