ADVERTISEMENT

സംസ്ഥാനത്തിന്റെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തി ന്യൂയോർക്കിൽ റോഡ് ഷോയുമായി കർണാടക ടൂറിസം. സെപ്തംബർ മൂന്നിനാണ് കർണാടക ടൂറിസം ന്യൂയോർക്കിലെ ബാർ ബാർ റസ്റ്റോറന്റിൽ ഒരു പ്രത്യേക റോഡ് ഷോ സംഘടിപ്പിച്ചത്. കർണാടകയുടെ വൈവിധ്യം നിറഞ്ഞതും ആകർഷകവുമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ ന്യൂയോർക്ക് യാത്രാ വ്യവസായ മേഖലയ്ക്ക് പരിചയപ്പെടുത്താൻ ഉദ്ദേശിച്ചു കൊണ്ടുള്ളതായിരുന്നു റോഡ് ഷോ. ഇതിലൂടെ പുതിയ പങ്കാളിത്തങ്ങളും സഹകരണങ്ങളും കർണാടക ടൂറിസം ലക്ഷ്യം വയ്ക്കുന്നു.

സംസ്ഥാനത്തിന്റെ അസാധാരണമായ ടൂറിസം സാധ്യതകൾ ന്യൂയോർക്കിൽ വിനോദയാത്രാമേഖലയിൽ വ്യവസായം ചെയ്യുന്നവർക്കു മുമ്പിൽ അവതരിപ്പിക്കാനുള്ള ഒരു പ്രധാന അവസരം ആയിരുന്നു റോഡ് ഷോ. സമ്പന്നമായ സാംസ്കാരിക പൈതൃകവും മനോഹരമായ പ്രകൃതി ദൃശ്യങ്ങളും വ്യത്യസ്തമായ പാരമ്പര്യങ്ങളും കർണാടകയെ മനോഹരമായ ഒരു വിനോദസഞ്ചാര ആകർഷണ കേന്ദ്രമാക്കി മാറ്റുന്നു. യുനെസ്കോയുടെ പൈതൃക പദവി ലഭിച്ച ഹംപിയും ബേലുർ, ഹാലെബിഡു എന്നിവിടങ്ങളിലെ സങ്കീർണമായ കൊത്തുപണികളുള്ള ക്ഷേത്രങ്ങളും പ്രധാന ആകർഷണങ്ങളാണ്. 

ചരിത്ര പ്രാധാന്യം നിറഞ്ഞു നിൽക്കുന്ന ആകർഷണ കേന്ദ്രങ്ങൾക്ക് ഒപ്പം കർണാടകയുടെ പ്രകൃതി സൗന്ദര്യവും പ്രധാന ആകർഷണമാണ്. കാപ്പിത്തോട്ടങ്ങൾക്ക് പേരു കേട്ട കൂർഗും യുനെസ്കോയുടെ പൈതൃക കേന്ദ്രമായ പശ്ചിമഘട്ടവും മലകളും വെള്ളച്ചാട്ടങ്ങളുമെല്ലാം സഞ്ചാരികളെ ആകർഷിക്കുന്നു. വന്യജീവി പ്രേമികൾക്കായി ദേശീയ പാർക്കുകളുമുണ്ട്. ബന്ദിപ്പൂർ ദേശീയോദ്യാനം, നാഗർഹോള ദേശീയ ഉദ്യാനം എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബംഗളൂരു ആണ് മറ്റൊരു പ്രധാന ആകർഷണം.

English Summary:

Karnataka Tourism Woos New York with Dazzling Roadshow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com