ADVERTISEMENT

പുതിയ ഡിസൈനിൽ ഫാസ്ടാഗ് എത്തിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. യാത്ര ചെയ്യുന്നവരുടെ യാത്രാസമയം കുറയ്ക്കുന്നതു ലക്ഷ്യം വച്ചാണ് പുതിയ ഡിസൈൻ. വെഹിക്കിൾ ക്ലാസ് കാറ്റഗറിയിലാണ് എസ് ബി ഐ ഫാസ്ടാഗിന് പുതിയ ഡിസൈൻ ബാങ്ക് കൊണ്ടു വന്നിരിക്കുന്നത്. വാഹനങ്ങൾ തിരിച്ചറിയുന്നത് വേഗത്തിലാക്കാനും ടോൾ പിരിവ് കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് ഫാസ്ടാഗിന്റെ പുതിയ ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്. ഇത് ഇന്ത്യയിലെ ലക്ഷക്കണക്കിന് ആളുകളുടെ യാത്രാസമയം കുറയ്ക്കുന്നതാണ് ലക്ഷ്യം വയ്ക്കുന്നത്. 

എന്താണ് എസ് ബി ഐ ഫാസ്ടാഗ്

റേഡിയോ ഫ്രീക്വൻസി ടെക്നോളജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ഉപകരണമാണ് എസ് ബി ഐ ഫാസ്ടാഗ്. ഇതിലൂടെ ടോൾ പെയ്മെന്റോ പ്രിപെയ്ഡ് ആയോ ലിങ്ക് ചെയ്തിരിക്കുന്ന അക്കൗണ്ടിൽ നിന്നു നേരിട്ടോ നടത്താവുന്നതാണ്. വാഹനത്തിന്റെ വിൻഡ് സ്ക്രീനിൽ ഇത് പതിപ്പിച്ചാൽ ടോൾ പ്ലാസകളിൽ പണമടയ്ക്കുന്നതിനു വേണ്ടി നിർത്തേണ്ട കാര്യമില്ല. ടാഗ് ഇഷ്യൂ ചെയ്യുന്നവരിൽ നിന്ന് ഇത് വാങ്ങാവുന്നതാണ്. പ്രി-പെയ്ഡ് അക്കൗണ്ടുമായിട്ടാണ് ലിങ്ക് ചെയ്യുന്നതെങ്കിൽ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് ടാഗ് റീചാർജ് ചെയ്യേണ്ടതാണ്. അതേസമയം, പുതിയ ഫാസ് ടാഗ് വെഹിക്കിൾ ക്ലാസ് 4 ൽ (കാറുകൾ, ജീപ്പുകൾ, വാനുകൾ) ഉൾപ്പെട്ട വാഹനങ്ങൾക്കു വേണ്ടിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.  ടോൾ പിരിവ് നടപടി ക്രമങ്ങൾ കൂടുതൽ എളുപ്പത്തിലാക്കുന്നത് ലക്ഷ്യം വച്ചാണ് ഈ പുതിയ ഡിസൈൻ. യാത്രാസമയം കുറയ്ക്കാനും ഇത് സഹായിക്കുന്നു.

ആർക്കൊക്കെ എസ് ബി ഐ ഫാസ്ടാഗ് ഉപയോഗിക്കാം

വെഹിക്കിൽ ക്ലാസ് 4 വാഹനങ്ങളായ കാറുകൾ, ജീപ്പുകൾ, വാനുകൾ എന്നിവയ്ക്കു വേണ്ടി ഡിസൈൻ ചെയ്തിരിക്കുന്നതാണ് പുതിയ ഫാസ്ടാഗ് ഡിസൈൻ. നിരവധി ആനുകൂല്യങ്ങളാണ് പുതിയ ഫാസ് ടാഗ് ഡിസൈൻ വാഗ്ദാനം ചെയ്യുന്നത്. വാഹനങ്ങൾ എളുപ്പത്തിൽ തിരിച്ചറിയുന്നതിന് സഹായിക്കുന്നു. തെറ്റായ ടോൾ ചാർജുകൾ തടയാൻ സഹായിക്കുന്നു. എളുപ്പത്തിൽ ടോൾ അടയ്ക്കാനും അങ്ങനെ കാത്തിരിപ്പ് ഒഴിവാക്കാനും യാത്രാസമയം ലാഭിക്കാനും കഴിയുന്നു.

English Summary:

SBI's New FASTag Design Promises Faster Highway Travel for Cars, Jeeps & Vans.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com