ADVERTISEMENT

സൗദി ട്രാവൽ അതോറിറ്റി സംഘടിപ്പിച്ച അതിഗംഭീരമായ സൗദി ഇവന്റിൽ പങ്കെടുത്ത് സൗദിയ. ഒമ്പതു ദിവസം നീണ്ടുനിന്ന പരിപാടി ഇന്ത്യയിലെ മുംബൈയിലാണ് നടന്നത്. സൗദി അറേബ്യയുടെ ഒരു ഭാഗം ഇന്ത്യയിലേക്ക് എത്തിച്ച വിധത്തിൽ ആയിരുന്നു സാംസ്കാരിക പരിപാടികളും മറ്റും ആസൂത്രണം ചെയ്തത്. സെപ്തംബർ 25 മുതൽ ഒക്ടോബർ 2 വരെ ഇവന്റിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരുന്നു.

സൗദി വിഷൻ 2030 ന്റെ ലക്ഷ്യത്തിൽ ഒന്നായ ലോകത്തെ രാജ്യത്തിലേക്ക് കൊണ്ടു വരിക എന്ന വിശാലമായ ആശയത്തിന്റെ ഭാഗമായിട്ടാണ് സൗദിയ ഇവന്റിൽ പങ്കെടുത്തത്. ലോകത്തിനു മുമ്പാകെ സൗദിയുടെ ലോക നിലവാരമുള്ള ഉൽപന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുകയും രാജ്യാന്തര അതിഥികൾക്ക് സൗദി അറേബ്യ നൽകുന്ന അവസരങ്ങളും അതുല്യമായ അനുഭവങ്ങളും എയർലൈൻ വ്യക്തമാക്കുകയും ചെയ്തു. 

1965 ലായിരുന്നു ഇന്ത്യയിലേക്കുള്ള സൗദിയയുടെ ആദ്യ വിമാനം ആരംഭിച്ചത്. മുംബൈ ആയിരുന്നു ഇതിന്റെ ആദ്യത്തെ ലക്ഷ്യസ്ഥാനം. അഞ്ച് പതിറ്റാണ്ടുകൾക്ക് ഇപ്പുറം സൗദിയ ഇന്ത്യയിലെ സ്ഥിരസാന്നിധ്യമായി മാറി. നിലവിൽ ആഴ്ചയിൽ 54 വിമാനങ്ങളാണ് ആറ് പ്രധാന ഇന്ത്യൻ നഗരങ്ങളിലേക്കായി സൌദിയ സർവീസ് നടത്തുന്നത്. 2030 ആകുമ്പോഴേക്കും ഇന്ത്യയിൽ നിന്ന് 7.5 മില്യൺ സഞ്ചാരികളെയാണ് ഓരോ വർഷവും സൗദിയ ലക്ഷ്യം വയ്ക്കുന്നത്.

English Summary:

Saudia’s Participation Aligned with its Objective to Bring the World to the Kingdom.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com