ADVERTISEMENT

ആർത്തവം എന്ന വാക്ക് ഉറക്കെ പറയുന്നതു പോലും തെറ്റാണെന്നു വിശ്വസിക്കുന്ന വലിയൊരു ജനത ഇപ്പോഴും നമുക്കിടയിലുണ്ട്. അതുകൊണ്ടു തന്നെ പെൺകുട്ടികളുടെ ബുദ്ധിമുട്ടോ കഷ്ടപ്പാടുകളോ തുറന്ന് പറയാൻ പോലും അവർ ബുദ്ധിമുട്ടാറുമുണ്ട്. ഇന്നും അടക്കിപ്പിടിച്ച് പറയേണ്ട ഒന്നാണ് ആർത്തവമെന്ന് കരുതുന്നവർക്കിടയിൽ വ്യത്യസ്തനാണ് ജിതേന്ദ്ര ഭട്ട്. മകളുടെ ആദ്യ ആർത്തവം പ്രിയപ്പെട്ടവരെ അറിയിച്ചും, കേക്ക് മുറിച്ചും ഈ അച്ഛൻ ആഘോഷമാക്കി. രണ്ടാഴ്ച മുൻപാണ് ഉത്തരാഖണ്ഡിലെ ഈ അച്ഛന്റെ ആഘോഷം വാർത്തകളിൽ ഇടം പിടിച്ചത്. തന്റെ മകൾക്ക് സംഭവിച്ചത് തീർത്തും സാധാരണ കാര്യമാണെന്നും പേടിക്കാനും നാണിക്കാനുമുള്ള ഒന്നുമില്ലന്നും അവളെ മനസ്സിലാക്കാൻ വേണ്ടിയാണ് പാർട്ടി സംഘടിപ്പിച്ചതെന്ന് ജിതേന്ദ്ര ഭട്ട് പറയുന്നു.

''പിരീഡ്സ് ആഘോഷിക്കേണ്ടതാണെന്ന് ചെറുപ്പം മുതൽ തനിക്കു തോന്നിയിരുന്നുവെന്ന് ജിതേന്ദ്ര പറയുന്നു. ചെറുപ്പത്തിൽ എല്ലാ മാസവും ചില ദിവസങ്ങളിൽ എന്റെ അമ്മയ്ക്കും സഹോദരിമാർക്കും അമ്മായിമാർക്കും വീട്ടിനകത്തേക്ക് പ്രവേശനമില്ലായിരുന്നു. മുള കൊണ്ട് കെട്ടിയ ഒരു ചെറിയ പുരയിലാണ് ആ ദിവസങ്ങളിൽ അവർ താമസിച്ചിരുന്നത്. ഇനി മുള കിട്ടിയില്ലെങ്കിൽ തൊഴുത്തിൽ പശുക്കളോടൊപ്പമാണ് താമസിക്കേണ്ടി വരിക. ''

Read also: മകനാണ് പൈലറ്റ് എന്നറിയാതെ വിമാനത്തിൽ കയറിയ അമ്മ; സന്തോഷം കൊണ്ട് നിലവിളി, വിഡിയോ വൈറൽ

''ഒരിക്കൽ ആർത്തവസമയത്ത് അമ്മായിയുടെ അടുത്ത് പോകേണ്ടി വന്നു. അന്ന് അവർ എന്നോടു ദേഷ്യപ്പെടുകയും, ശുദ്ധിയാവാൻ എന്റെ ദേഹത്ത് ഗോമൂത്രം തളിക്കുകയും ചെയ്തു. ഒരോ തവണ ചോദിക്കുമ്പോഴും ഇപ്പോൾ അവർ അശുദ്ധയാണെന്നാണ് മൂതിർന്നവർ പറഞ്ഞുതന്നത്. അന്ന് എനിക്കത് മനസ്സിലായില്ല. 10–ാം ക്ലാസിൽ പഠിക്കുമ്പോഴാണ് പിരീഡ്സ് എന്താണെന്ന് മനസ്സിലായത്. ആർത്തവ സമയത്ത് സ്ത്രീകളെ ഇങ്ങനെ മാറ്റി നിർത്തുന്നത് കണ്ട് ദേഷ്യം തോന്നി. അന്ന് എന്റെ 16–ാം വയസ്സിൽ ഞാൻ ഉറപ്പിച്ചു, ഈ മാറ്റിനിർത്തൽ ഞാൻ അവസാനിപ്പിക്കും.

കഴിഞ്ഞ ആഴ്ച, മകളുടെ 13–ാം പിറന്നാളിനാണ് അവളുടെ ആദ്യത്തെ ആർത്തവത്തെപ്പറ്റി ഭാര്യയിൽനിന്നു ഞാൻ അറിയുന്നത്. മോൾക്കു വേണ്ടി ഒരു പാർട്ടി സംഘടിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. എന്റെ പ്രിയപ്പെട്ടവരെയും കുടുംബത്തെയുമാണ് ക്ഷണിച്ചത്.'' - ഒഫിഷ്യൽ ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ജിതേന്ദ്ര തന്റെ അനുഭവം പങ്കുവച്ചത്. 

Read also: 50–ാം വയസ്സിൽ സൗന്ദര്യ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താൻ വീടുവിറ്റു, ഇപ്പോൾ ജീവിതം 30 വയസ്സുകാരിയുടെ ലുക്കിൽ

''പലരെയും ക്ഷണിച്ചപ്പോൾ ഇതൊക്കെ ആഘോഷിക്കേണ്ടതുണ്ടോ എന്ന ചോദ്യവും കേട്ടു. കേക്കിൽ 'ഹാപ്പി പിരീഡ്സ്' എന്ന് എഴുതിയപ്പോൾ ആദ്യമൊന്ന് അമ്പരന്നെങ്കിലും ഇതൊരു തുടക്കമാവട്ടെ എന്നാണ് കടക്കാരൻ പറഞ്ഞത്. പാർട്ടിയ്ക്കു വരുമ്പോൾ ഗിഫ്റ്റ് ആയി സാനിറ്ററി പാഡുകൾ കൊണ്ടുവന്നാൽ മതിയെന്നാണ് ഞാൻ എല്ലാവരോടും പറഞ്ഞത്. ഇതൊക്കെ കണ്ട് മകൾക്ക് ആദ്യം നാണക്കേട് തോന്നിയെങ്കിലും പിന്നീടത് ശരിയായി. അവൾക്ക് ഒരിക്കലും ഇത് നാണക്കേടായി തോന്നാൻ പാടില്ല. ഈ ചിന്താഗതി മാറ്റുന്നതിലൂടെ പുതിയ തലമുറയെ മുന്നോട്ട് കൊണ്ടുവരികയാണ് ചെയ്യുന്നത്.''- ജിതേന്ദ്ര പറയുന്നത്.

വളരെ നല്ല കാര്യമാണ് ചെയ്തതെന്നും പിരീഡ്സ് നോർമൽ ആണെന്ന് ഇനിയും ആളുകൾ മനസ്സിലാക്കണമെന്നുമാണ് കമന്റുകൾ വരുന്നത്. തമിഴ്നാട്ടിൽ പണ്ടു മുതൽക്കേ ഈ ചടങ്ങ് ഉണ്ടെന്നും നാണക്കേട് അല്ലെന്നും ആഘോഷിക്കേണ്ടതാണെന്നും പലരും കമന്റ് ചെയ്തു.

Read also: 'പെട്ടെന്നാവട്ടെ, എനിക്ക് ഒരുപാടു നേരം ഇരിക്കാൻ പറ്റില്ല'; സ്വന്തം കല്യാണത്തിന് അടിച്ചുപൊളിച്ചെന്ന് കാജോൾ

Content Summary: Father from Uttarakhand celebrated his daughters first periods by throwing a party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com