'ഇന്നേവരെ പറഞ്ഞുതന്ന എല്ലാത്തിനും ഞാനെങ്ങനെ നന്ദി പറയും?' അമ്മയുടെ 80–ാം പിറന്നാളിന് ആശംസകളുമായി കാജോൾ
Mail This Article
കാജോളിന്റെ അമ്മ, അങ്ങനെ മാത്രമാണ് തനൂജ എന്ന വ്യക്തിയെ പുതുതലമുറ അറിയുന്നത്. എന്നാല്‍ കാജോൾ ജനിക്കുന്നതിനും അഭിനേത്രിയാകുന്നതിനുമൊക്കെ ഒരുപാട് മുൻപ് ഹിന്ദി സിനിമയിലെ മിന്നും താരമായിരുന്നു തനൂജ. മികച്ച സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച തനൂജയ്ക്ക് ആരാധകരും ഏറെയായിരുന്നു.
ഇന്ന് തനൂജയ്ക്ക് 80 വയസ്സ് പൂർത്തിയാകുന്നു. അമ്മയുടെ പിറന്നാളിന് ആശംസകളറിയിക്കുകയാണ് കാജോൾ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിൽ ഇന്നേവരെയും ഇപ്പോഴും തനിക്കു പറഞ്ഞുതരുന്ന എല്ലാ കാര്യത്തിനും നന്ദി പറയാനാവില്ലെന്നും ഒരുപാട് സ്നേഹക്കുന്നുവെന്നും കാജോൾ പറഞ്ഞു. മുൻകാലങ്ങളിൽ തനൂജ നൽകിയ ഇന്റർവ്യുകളിലെ ഭാഗങ്ങളും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജീവിതത്തില്‍ ഉണ്ടായിട്ടുള്ള തെറ്റുകളിൽനിന്നും എന്നും പഠിച്ചിട്ടുണ്ടെന്നും, ഒരിക്കലും അത് ആവർത്തിച്ചിട്ടില്ലെന്നും തനൂജ പറയുന്നു. ഒരിക്കൽ കൂടി ജീവിക്കാമെന്ന അവസരം കിട്ടിയാൽ ഞാൻ ഇങ്ങനെ തന്നെ ജീവിക്കുമെന്നും തനൂജ പഴയ അഭിമുഖത്തിൽ പറയുന്നുണ്ട്.
സിനിമാലോകത്തെ പ്രമുഖർ അടക്കമുള്ള വ്യക്തികൾ പോസ്റ്റിനു താഴെ പിറന്നാൾ ആശംസകൾ അറിയിക്കുകയാണ്. കണ്ടു പഠിക്കേണ്ട ജീവിതമാണ് തനൂജയുടേതെന്നും പലരും അഭിപ്രായപ്പെട്ടു.
Content Summary: Kajol wishing her mother on 80th birthday