ADVERTISEMENT

പൂര്‍ണ സമയ ധനകാര്യ മന്ത്രിസ്ഥാനത്ത് എത്തുന്ന രാജ്യത്തെ ആദ്യത്തെ വനിതയായ നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സാക്ഷ്യം വഹിക്കാന്‍ മാതാപിതാക്കളും. ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പു തന്നെ രണ്ടു വ്യത്യസ്ത കാറുകളില്‍ ഇരുവരും എത്തുകയായിരുന്നു. തമിഴ്നാട്ടുകാരായ സാവിത്രി സീതാരാമനും നാരായണന്‍ സീതാരാമനുമാണ് ചരിത്രമുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കാന്‍ നേരത്തെതന്നെ എത്തിയത്.

ഇന്ത്യന്‍ റെയില്‍വേയിലായിരുന്നു നാരായണന്‍ സീതാരാമന്‍ ജോലിചെയ്തിരുന്നത്. സാവിത്രി വീട്ടമ്മയും. 1970ല്‍ പ്രധാനമന്ത്രി സ്ഥാനത്തിനൊപ്പം ധനവകുപ്പു കൂടി കൈകാര്യം ചെയ്തപ്പോള്‍ ഇന്ദിരാഗാന്ധി ബജറ്റ് അവതരിച്ചിച്ചുവെങ്കിലും നിര്‍മല സീതാരാമനാണ് രാജ്യത്ത്  പൂര്‍ണ സമയം ധനവകുപ്പ് കൈകാര്യം ചെയ്യുന്ന ആദ്യത്തെ വനിത. രാജ്യത്ത് ഉന്നത പദവിയില്‍ എത്തിയതിനുപിന്നാലെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ചരിത്രം തിരുത്തിക്കുറിക്കൂകകൂടി ചെയ്ത അഭിമാനമുഹൂര്‍ത്തം നേരില്‍ കാണാനാണ് നിര്‍മലയുടെ മാതാപിതാക്കള്‍ എത്തിയത്.

രാജ്യത്തെ വനിതകള്‍ക്കും അഭിമാനമുഹൂര്‍ത്തമാണ് ഇന്നത്തെ ദിവസം. വര്‍ഷങ്ങളായി പുരുഷന്‍മാര്‍ കൈകാര്യം ചെയ്ത ഒരു വകുപ്പ് കൈകാര്യം ചെയ്യുകയും സുപ്രധാനമായ ബജറ്റ് അവതരിപ്പിക്കുകയും ചെയ്തതിലൂടെ സ്ത്രീശാക്തീകരണത്തിന്റെ പുതിയൊരു അധ്യായത്തിനാണ് ഇന്നു തുടക്കം കുറിച്ചിരിക്കുന്നത്. കഴിവും പ്രതിഭയും സാമൂഹികരംഗത്തു മുന്നോട്ടുവരാനുള്ള താല്‍പര്യവുമുണ്ടെങ്കില്‍ വിവിചേനം എന്നത് അപ്രസക്തമാകും എന്നുകൂടി തെളിയിക്കുകയാണ് നിര്‍മല സീതാരാമന്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com