‘പാവങ്ങൾ, ഇംഗ്ലീഷ് സ്പീച്ചാൻ വന്നിരിക്കുന്നു’, തരൂരിനെ വെല്ലും മുത്തശ്ശി– വൈറൽ വിഡിയോ
Mail This Article
ഒരു മുത്തശ്ശിയുടെ ഇംഗ്ലീഷ് ഭാഷ പരിജ്ഞാനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മഹാത്മ ഗാന്ധിയെ കുറിച്ച് മുത്തശ്ശി ഗംഭീരമായി ഇംഗ്ലീഷിൽ സംസാരിക്കുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ശശി തരൂരിനെ വെല്ലുന്നതാണ് മുത്തശ്ശിയുടെ ഇംഗ്ലീഷ് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
ഐപിഎസ് ഓഫീസർ അരുൺ ബോത്രയാണ് മുത്തശ്ശി ഇംഗ്ലീഷ് സംസാരിക്കുന്നതിന്റെ വിഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഭാഗ്‌വാണി ദേവി എന്ന ഗ്രാമീണ സ്ത്രീയാണ് വിഡിയോയില്‍. മഹാത്മാ ഗാന്ധിയെ കുറിച്ചാണ് മുത്തശ്ശി പറയുന്നത്. രാജസ്ഥാനിലെ ജുൻജുനുവിലെ താമസക്കാരിയാണ് ഈ മുത്തശ്ശി എന്നാണ് ഭൂരിഭാഗം പേരുടെയും കമന്റുകൾ.
മഹാത്മാ ഗാന്ധി ലോകം കണ്ട ഏറ്റവും മഹാനായ മനുഷ്യനും ലളിതമായ ജീവിതം കൊണ്ടുപോകുന്ന മനുഷ്യനുമായിരുന്നു എന്നാണ് ഭഗ്‌മവാണി ദേവി ഇംഗ്ലീഷിൽ പറയുന്നത്. 36 സെക്കന്റുള്ള വിഡിയോയില്‍ ഗാന്ധിജി നമ്മുടെ രാഷ്ട്രപിതാവാണെന്നും അഹിംസാവാദിയാണെന്നും പറയുന്ന മുത്തശ്ശി പേര് പറഞ്ഞാണ് വിഡിയോ അവസാനിപ്പിക്കുന്നത്.
സ്പോക്കൺ ഇംഗ്ലീഷിൽ പത്തിൽ എത്രമാർക്ക് നൽകാമെന്നു ചോദിച്ചാണ് അരുൺ ബോത്ര വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. തുടർന്ന് നിരവധി പേർ വിഡിയോ കാണുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. ട്വിറ്ററിലെത്തി മണിക്കൂറുകൾക്കകം മൂന്നുലക്ഷത്തിലധികം പേർ വിഡിയോ കാണുകയും നൂറിലധികം കമന്റുകളും വിഡിയോയ്ക്ക് എത്തി.
English Summary: English-Speaking Dadi Gives Tough Competition To Shashi Tharoor. Watch