പടങ്ങൾ കണ്ട് അതേ ചോദ്യം ചോദിക്കാൻ നിങ്ങൾക്ക് നാണമാകുന്നില്ലേ? വേദനയോടെ പ്രതികരിച്ച് കുറിപ്പ്
Mail This Article
സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു യുഎസിലെ കറുത്ത വർഗക്കാരന്റെ കൊലപാതകം. മിനിയപൊലീസില്‍ പൊലീസുകാരൻ കാൽമുട്ട് കഴുത്തിൽ വച്ച് ഞെരിച്ച് അമർത്തിയാണ് ജോർജ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയത്. കറുത്തവർഗക്കാരോടുള്ള മനോഭാവം ഇപ്പോഴും മാറിയിട്ടില്ലെന്ന യാഥാർഥ്യം ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ് ഈ സംഭവം. വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ഉയരുന്നുണ്ട്. സോഷ്യൽ മീഡിയയിലും പ്രതിഷേധങ്ങൾ കുറവല്ല. വർണവിവേചനത്തിന്റെ പേരിൽ ഇങ്ങനെയൊരു സംഭവം നടന്നതിലുള്ള വേദന വ്യക്താക്കുന്ന രീതിയിൽ അഡ്വ. കുക്കു രേവതി എഴുതിയ കുറിപ്പും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്
കുക്കുവിന്റെ കുറിപ്പിന്റെ പൂർണരൂപം
നിറത്തിനെ എന്തിനാണ് ഡിഫ്രൻഷ്യേറ്റ് ചെയ്ത്കാണുന്നതെന്ന് ചോദിക്കുന്ന പല സുഹൃത്തുക്കളും എനിക്കുണ്ട്.നിങ്ങൾ കാണുന്നില്ലേ കറുത്ത വർഗ്ഗക്കാരനെ കൊന്നുകളഞ്ഞത് !! എന്നിട്ടും നിങ്ങളിങ്ങനെയൊക്കെ പറഞ്ഞു കഴിഞ്ഞാൽ കഷ്ടം തന്നെ.
ഈ പടങ്ങൾ കണ്ട് അതേ ചോദ്യം ചോദിക്കാൻ നിങ്ങൾക്ക് നാണമാകുന്നില്ലേ? കറുത്തവർ അപമാനിതരാകുകയും കൊല്ലപ്പെടുകയും ചെയ്തിട്ടും മനസ്സിലാകാത്തതെന്തേ?കൊറോണയേക്കാൾ വലിയ ദുരന്തം...!
English Summary: Adv. Cuckoo Devaki's Facebook Post About Black Man Death