ADVERTISEMENT

കാലവസ്ഥ വ്യതിയാനത്തിന്റെ ഭീഷണികള്‍ നേരിടാന്‍ പൊതു സമൂഹം അടിയന്തര നടപടികള്‍ കൈക്കൊള്ളുന്നില്ലെന്ന് ആരോപിച്ച് ബ്രിട്ടിനിലെ യുവ കാലാവസ്ഥാ പ്രവര്‍ത്തക മ്യാ റോസ് ക്രെയ്ഗ് തുടക്കം കുറിച്ചത് സാഹസിക സഞ്ചാരത്തിന്- ആര്‍ട്ടിക് സമുദ്രത്തിന്റെ മധ്യത്തിലേക്ക്. കാലവസ്ഥയുടെ പരിരക്ഷണത്തിനുവേണ്ടി യൗവ്വനം ആഞ്ഞടിക്കട്ടെ എന്നെഴുതിയ പ്ലക്കാര്‍ഡുമായാണ് 18 വയസ്സുകാരിയായ ക്രെയ്ഗ് യാത്ര ചെയ്തത്. 

സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തണ്‍ബര്‍ഗിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി നടത്തിയ പോരാട്ടങ്ങള്‍ കോവിഡ് പശ്ചാത്തലത്തില്‍ പിന്നാക്കം പോയിരിക്കെയാണ് ലോകത്തിന്റെ അടിയന്തര ശ്രദ്ധ ക്ഷണിച്ച് ക്രെയ്ഗ് രംഗത്തെത്തിയിരിക്കുന്നത്. 

ഞാനിവിടെ എത്തിയിരിക്കുന്നത് നിങ്ങളെ ഒരു കാര്യം ബോധ്യപ്പെടുത്താനാണ്. നമ്മള്‍ ജീവിക്കുന്ന ഈ പരിസ്ഥതി എത്രമാത്രം നാശത്തിന്റെ വക്കിലെത്തിനില്‍ക്കുന്നു എന്നു നിങ്ങളെ ബോധ്യപ്പെടുത്താന്‍ ലോകത്തെ രക്ഷിക്കാന്‍ ചുമതലപ്പെട്ടവര്‍ അതു ചെയ്യാതെ മാറി നില്‍ക്കുന്നതുകൊണ്ടാണ് എന്നെപ്പോലുള്ള വിദ്യാര്‍ഥികള്‍ക്ക് മുന്നിട്ടിറങ്ങേണ്ടി വന്നിരിക്കുന്ന്- ആർട്ടിക് സമുദ്രത്തിന്റെ മധ്യത്തില്‍ മഞ്ഞുപാളിയുടെ മുകളില്‍ അപകടകരമായി നിന്നുകൊണ്ടാണ് ക്രെയ്ഗ് അഭ്യര്‍ഥന നടത്തിയിരിക്കുന്നത്. 

mya-2

എന്റെ തലമുറ ഏറ്റവും കൂടുല്‍ ചിന്തിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചാണ്. അതുകൊണ്ടാണ് ഓരോ വയസ്സു കൂടുംതോറും ഞങ്ങള്‍ക്ക് പോരാട്ടപാതയില്‍ ഇറങ്ങേണ്ടിവന്നിരിക്കുന്നത്. മുതിര്‍ന്ന തലമുറ പ്രശ്നത്തില്‍ ഒന്നും ചെയ്യതായതോടെയാണ് ഞങ്ങള്‍ കൗമാരക്കാര്‍ക്ക് അടിയന്തരമായി പ്രശ്നത്തില്‍ ഇടപെടേണ്ടിവന്നിരിക്കുന്നത്-ക്രെയ്ഗ് പറഞ്ഞു. തെക്കുപടിഞ്ഞാറൻ ബ്രിട്ടനില്‍നിന്നുള്ള ക്രെയ്ഗ് അറിയപ്പെടുന്ന പക്ഷിനിരീക്ഷകയാണ്. ‘ബേര്‍ഡ് ഗേള്‍’ എന്ന അപരനാമത്തിലാണ് അറിയപ്പെടുന്നതുതന്നെ. 

രണ്ടാഴ്ച ജര്‍മനിയില്‍ ക്വാറന്റീനില്‍ ഇരുന്നശേഷമാണ് മൂന്നാഴ്ചത്തെ യാത്ര നടത്തി ക്രെയ്ഗ് സാഹസികമായി മഞ്ഞുപാളിയുടെ ഉയരത്തിലെത്തിയത്. ചെറുപ്പക്കാരുടെ പ്രതിഷേധങ്ങളെ വെറും ലഹളകള്‍ എന്നുമാത്രം പറഞ്ഞ് തള്ളിക്കളയുന്നവര്‍ ഗുരുതര തെറ്റാണ് ചെയ്യുന്നതെന്നും ക്രെയ്ഗ് ചൂണ്ടിക്കാട്ടി. നേരിടേണ്ട ഒരു പ്രശ്നമായി പലരും ഇപ്പോഴും കാലാവസ്ഥാ വ്യതിയാനത്തെ കാണാത്തതിലും ക്രെയ്ഗ് ദുഃഖിതയാണ്.  എന്തായാലും പ്രശ്നം എത്രയും വേഗം പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കെയ്ഗ് സാഹസികമായി സഞ്ചരിച്ച് ലോകത്തിന്റെ ശ്രദ്ധയെ കാലവസ്ഥാ വ്യതിയാനത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

English Summary: British teen activist Mya-Rose Craig stages climate protest on Arctic ice sheet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com