ADVERTISEMENT

അകാലത്തില്‍ അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തുമായുള്ള പ്രണയത്തെക്കുറിച്ചു തുറന്നുപറഞ്ഞതോടെ സമൂഹ മാധ്യമങ്ങളില്‍ പരിഹാസത്തിനു വിധേയയായ നടി അങ്കിത ലോഖണ്ഡെ വിമര്‍ശനങ്ങളുടെ വായടപ്പിക്കുന്ന മറുപടിയുമായി രംഗത്ത്. ‘ഞാന്‍ വായ തുറന്നു. ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞു. അതേ, ഏകദേശം പൂര്‍ണമായിത്തന്നെ. എന്നാല്‍ എല്ലാം ഞാന്‍ പറഞ്ഞിരുന്നെങ്കില്‍ എന്റെ ജീവിതം മറ്റൊന്നാകുമായിരുന്നു. ഞാനതു പറഞ്ഞില്ല’. 

ഇതിനൊപ്പം ലോക്ഡൗണ്‍ വേഷത്തിലാണെന്ന അടിക്കുറിപ്പുമായി ചിത്രവും നടി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരിക്കല്‍ താനും സുശാന്തും ഏറ്റവും പൂര്‍ണതയുള്ള പങ്കാളികളെപ്പോലെ ജീവിച്ച കാലത്തെക്കുറിച്ചും അങ്കിത തുറന്നുപറയുന്നുണ്ട്. ഞങ്ങള്‍ അന്ന് ഏറ്റവും പൂര്‍ണതയുള്ള പങ്കാളികളെപ്പോലെയായിരുന്നു. അതോടെ എന്റെ സുഹൃത്ത് വിക്കി ജെയ്ന്‍ പോലും പുറത്തായി. എന്നാല്‍ എനിക്കൊരു കാര്യം ചോദിക്കാനുണ്ട്. ഞങ്ങള്‍ പിരിഞ്ഞപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു- നടി രോഷത്തോടെയും വേദനയോടെയും ചോദിക്കുന്നു. 

പൊതുവെ ഒന്നും എന്നെ ബാധിക്കുന്നതായി ഞാന്‍ കരുതാറില്ലെങ്കിലും പരിഹാസം കൂടുമ്പോള്‍ അതെന്റെ കുടുംബത്തെ എങ്ങനെ ബാധിക്കുമെന്നത് എന്റെ ആശങ്കയാണ്. എന്നെക്കുറിച്ച് ഇങ്ങനെയൊക്കെ പറയാന്‍ ആളുകള്‍ക്ക് ആരാണു ലൈസന്‍സ് കൊടുത്തത് എന്നും ഞാന്‍ ആലോചിക്കാറുണ്ട്. ഇന്ന് സുശാന്ത് ജീവിച്ചിരുന്നെങ്കില്‍ എനിക്കെതിരെയുള്ള പരിഹാസങ്ങള്‍ക്ക് അദ്ദേഹം തന്നെ മറുപടി പറയുമായിരുന്നു- നടി പറയുന്നു. 

പവിത്ര റിഷ്ട എന്ന പരമ്പരയുടെ ചിത്രീകരണത്തിനിടെയാണ് അങ്കിതയും സുശാന്തും പ്രണയബദ്ധരാകുന്നത്. എന്നാല്‍ 2016 -ല്‍ ഇരുവരും പിരിഞ്ഞു. ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍, അക്കാലത്ത് സുശാന്ത് അദ്ദേഹത്തിന്റെ ഉദ്ദേശ്യം വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന് കരിയര്‍ ആയിരുന്നു പ്രധാനം- അങ്കിത വെളിപ്പെടുത്തുന്നു. 

ഷാരുഖ് ഖാനൊപ്പം അഭിനയിക്കാന്‍ ലഭിച്ച ചാന്‍സ് തള്ളിക്കളഞ്ഞതിനെക്കുറിച്ചും നടി പറഞ്ഞിരുന്നു. സംവിധായന്‍ സഞ്ജയ് ലീല ബന്‍സാലി ഉള്‍പ്പെടെയുള്ളവരും അവസരങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സുശാന്തിന്റെ കരിയറിനു പ്രധാന്യം കൊടുത്ത്, പ്രണയത്തില്‍ എല്ലാം സമര്‍പ്പിച്ചു താന്‍ ജീവിച്ചു എന്നാണവര്‍ വെളിപ്പെടുത്തിയത്. പ്രണയം തകര്‍ന്നതോടെയാണു തന്റെ വ്യക്തിത്വം തനിക്കു വെളിപ്പെട്ടതെന്നും അങ്കിത പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com