ADVERTISEMENT

കാലങ്ങൾ ഓരോ മനുഷ്യരിലും മാറ്റങ്ങൾ വരുത്താറുണ്ട്. ഓർമചിത്രങ്ങൾ പലപ്പോഴും നമുക്ക് ഏറെ പ്രിയപ്പെട്ടതായിരിക്കും. അത്തരത്തിൽ ഒരു ചലഞ്ചിനു പിന്നാലെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് ട്രാൻസ്ഫോർമേഷൻ ചലഞ്ചാണ്. വര്‍ഷങ്ങൾക്കു മുൻപുള്ളതും ഇപ്പോഴത്തെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താണ് പലരും 

ട്രാന്‍സ്ഫർമേഷൻ ചലഞ്ചിന്റെ ഭാഗമാകുന്നത്. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധ നേടുകയാണ് സ്വത്വം തിരിച്ചറിഞ്ഞ് സ്ത്രീകളായി മാറിയവരുടെ ചിത്രങ്ങൾ. വർഷങ്ങൾക്കു മുൻപ് പുരുഷൻമാരായിരുന്നവർ വർഷങ്ങൾക്കിപ്പുറം ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീകളായി മാറിയിരിക്കുന്നു.

ട്രാൻസ് ജൻഡർ മോഡലായ വൈഗ സുബ്രഹ്മണ്യമാണ് 2016ലെയും 2021ലെയും തന്റെ ചിത്രങ്ങൾ വേൾഡ് മലയാളി സർക്കിളിലൂടെ പങ്കുവച്ച് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ട്രാൻസ് വുമനായ വൈഗ പുരുഷനിൽ നിന്നു സ്ത്രീയിലേക്കുുള്ള തന്റെ യാത്രയെ കുറിച്ചും മുൻപ് സോഷ്യൽ മീഡിയ ഗ്രൂപ്പിലൂടെ പറഞ്ഞിരുന്നു. പുരുഷനിൽ നിന്നു സ്ത്രീയിലേക്കുള്ള തന്റെ മാറ്റത്തെ കുറിച്ച് വൈഗ കുറച്ചത് ഇങ്ങനെ: ‘സർജറികളുടേയും വേദനകളുടേയും ഒരു ഘോഷയാത്ര തന്നെയായിരുന്നു കഴിഞ്ഞുപോയത്. മനസ്സ് ആഗ്രഹിക്കുന്നിടത്ത് ശരീരത്തെ എങ്ങനെയെങ്കിലും എത്തിക്കുക എന്ന പിടിവാശിക്കു മുന്നിൽ വരുംവരായ്കകളെക്കുറിച്ചെല്ലാം മനഃപൂർവ്വം മറന്നു എന്ന് തന്നെ പറയാം. ഒരു പരിധിവരെ അതിൽ വിജയിച്ചു. പക്ഷേ യാത്രയല്ലേ! പൂർണ്ണത എന്നത് മരണത്തിൽ മാത്രമേ കലാശിക്കുന്നുള്ളൂ എന്ന സത്യത്തെ ഉൾക്കൊള്ളുന്നു. അതുവരെ എന്റെ വേദനകൾക്കും ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും അന്ത്യമില്ല.’

നിരവധി പേരാണ് വൈഗയുടെ ട്രാൻസ്ഫോർമേഷൻ ചിത്രങ്ങൾക്കു താഴെ കമന്റുകളുമായി എത്തി. വൈഗയുടെ ഇരുചിത്രങ്ങളും കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. ഇത്രയും ഭംഗിയായ ട്രാൻസ്ഫർമേഷൻ സാധ്യമാണോ എന്നാണ് അദ്ഭുതത്തോടെയുള്ള ചോദ്യം. ഭാവി ജീവിതത്തില്‍ എല്ലാ ആശംസകളും നേരുന്നു എന്നും കമന്റ് ചെയ്തവരുണ്ട്. വൈഗ മാത്രമല്ല, ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റായ അവന്തിക വിഷ്ണുവും ട്രാൻസ്‌ വുമനിലേക്കുള്ള തന്റെ  മാറ്റത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചു. 2010ൽ പുരുഷനായിരുന്ന  സമയത്തെയും 2021ൽ സ്ത്രീയായി നിൽക്കുന്നതുമായ ചിത്രങ്ങളാണ് അവന്തിക പങ്കുവച്ചത്.

English Summary: Trans Woman Vaighas Photos Viral

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com