വനിതാ പ്രതിമകളോടുള്ള ആരാധന പോലും അനുവദിക്കില്ല; തലയറുത്ത് താലിബാൻ
Mail This Article
വിശ്വാസത്തിന് എതിരെന്ന് പ്രഖ്യാപിച്ച് തുണിക്കടകളിലെ സ്ത്രീ രൂപത്തിലുള്ള ഡമ്മികളുടെ തല താലിബാൻ അറുത്തു. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മതവിശ്വാസം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് പ്രതിമകളുടെ തലയറുക്കാൻ താലിബാൻ ഉത്തരവിട്ടെന്നാണ് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നത്. ‘മതത്തെ ബഹുമാനിക്കണം’ എന്ന മുദ്രവാക്യവും മുന്നോട്ടു വച്ചു.
പ്രതിമകളുടെ അറുത്ത തലകളും വിഡിയോയിൽ കാണാം. പശ്ചിമ അഫ്ഗാന്‍ മേഖലയിലെ സ്ഥാപന ഉടമകളോട് പ്രതിമകളുടെ തല നീക്കം ചെയ്യാനായി താലിബാൻ ഉത്തരവിട്ടിരുന്നു. നിർദ്ദേശം അനുസരിക്കാത്തവർക്ക് കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്.
സ്ത്രീ രൂപമുള്ള പ്രതിമകളെ അളുകൾ ആരാധിക്കുന്നു. ഇത് മതവികാരത്തിന് എതിരാണെന്നാണ് താലിബാന്റെ വാദം. പ്രതിമ മുഴുവനായി നീക്കാനായിരുന്നു ആദ്യ ഉത്തരവ് എന്നാൽ പ്രതിഷേധങ്ങൾ ഉയർന്നതോടെ ഉടലിൽ നിന്ന് തലമാത്രം അറുത്ത് നീക്കാൻ ഉത്തരവിടുകയായിരുന്നു.
English Summary: Taliban said the effigies of the models in the shops were un-Islamic, beheaded