ADVERTISEMENT

ജീവിതത്തിൽ ഒരിക്കലെങ്കിലും സ്കൈ ഡൈവിങ് നടത്തണമെന്നത് ആഗ്രഹങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉറപ്പിച്ചിരിക്കുന്നവർ ഏറെയുണ്ടാവും. എന്നാൽ ആകാശത്തിൽവച്ച് സ്കൈ ഡൈവിങ്ങിനിടെ ബർഗർ കഴിക്കണമെന്ന് ആഗ്രഹം തോന്നിയാലോ? അതിത്തിരി കടുത്തു പോയെന്ന് പറയുന്നവർക്ക് മുന്നിൽ നിസ്സാരമായി ആഗ്രഹം സഫലമാക്കി കാണിച്ചു കൊടുക്കുകയാണ് സ്കൈ ഡൈവറും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ മക്കെന്ന നൈപ്പ് എന്ന യുവതി. ഭൂമിയിൽ നിന്നും 10000 അടി ഉയരത്തിൽ ആകാശത്തിൽ നിന്നുകൊണ്ട്  ബർഗർ ആസ്വദിക്കുന്ന വിഡിയോയാണ് മക്കെന്ന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

യാതൊരു ഭയവുമില്ലാതെ കഫേയിലെ ഒരു കസേരയിലിരുന്ന് എന്ന പോലെ മക്കെന്ന ബർഗർ ഭക്ഷിക്കുന്നത് വിഡിയോയിൽ കാണാം. ഇവിടെ നിന്ന് ബർഗർ കഴിക്കുമ്പോൾ അതിന് രുചി കൂടുതലുള്ളതായി തോന്നുന്നുവെന്നും 27 കാരിയായ മക്കെന്ന കുറിക്കുന്നുണ്ട്. എന്നാൽ ഇത് ആദ്യമായല്ല മക്കെന്ന ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്നത്. സാൻവിച്ചും പൈയും പിസയും ബ്രേക്ഫാസ്റ്റുമൊക്കെ ആകാശത്തിലൂടെ പറന്നു നടന്ന് കഴിക്കുന്നതിന്റെ ധാരാളം വീഡിയോകൾ മക്കെന്നയുടെ ഇൻസ്റ്റഗ്രാം പേജിൽ കാണാം. 

ഇതുകൊണ്ടൊന്നും തീർന്നില്ല. ഏതാനും ദിവസങ്ങൾക്ക് മുൻപ്  പരിചയപ്പെട്ട ഒരു വ്യക്തി തന്റെ സുഹൃത്തിന്റെ ചിതാഭസ്മം ആകാശത്തിൽ പറത്തണമെന്ന ആഗ്രഹവുമായി മക്കെന്നയെ സമീപിച്ചിരുന്നു.  സാഹസിക പ്രവർത്തികൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആ 94 കാരന്റെ  ചിതാഭസ്മം ഒരു മടിയും കൂടാതെ വായുവിൽ പറത്തിവിടുന്നതിന്റെ ദൃശ്യങ്ങളും തന്റെ ഇൻസ്റ്റാഗ്രാം പേജിൽ മക്കെന്ന പങ്കുവച്ചിട്ടുണ്ട്.

അനായാസമായി ഇത്തരം പ്രവർത്തികൾ ചെയ്യുന്ന മക്കെന്നയുടെ വീഡിയോകൾ ലക്ഷക്കണക്കിന് ആളുകളാണ് കാണുന്നത്.  ഇത്രയുമൊന്നും ചെയ്യാനായില്ലെങ്കിലും ഒരിക്കലെങ്കിലും സ്കൈ ഡൈവിംഗ് നടത്തണമെന്ന ആഗ്രഹം മക്കെന്നയുടെ വീഡിയോകൾ കാണുമ്പോൾ തോന്നുന്നുവെന്ന് പ്രതികരിക്കുന്നവരാണ് ഏറെയും. ജീവിതത്തെ ലളിതമായികണ്ട് ഓരോ സെക്കൻഡും സന്തോഷമുള്ള കാര്യങ്ങൾ ചെയ്തു തീർക്കാനുള്ള പ്രചോദനമാണ് മക്കെന്നയെന്നാണ് ആരാധകരുടെ പക്ഷം.

English Summary: Woman Eats Burger Mid-air While Skydiving, Stunning Video Goes Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com