ADVERTISEMENT

വിമാനത്തിൽ രോഷാകുലയായി മോശംവാക്കുകൾ ഉപയോഗിച്ച് ചീത്ത വിളിക്കുന്ന യുവതിയുടെ വി‍ഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വളർത്തുനായയെ അവരുടെ സമീപത്തു നിന്നും മാറ്റിയതിനാണ് യുവതി വിമാനത്തിലെ ഉദ്യോഗസ്ഥരോട് വഴക്കുണ്ടാക്കിയത്. അറ്റ്ലാന്റയിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട വിമാനത്തിലായിരുന്നു സംഭവം. 

രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിലുടനീളം വിമാനത്തിലെ സഹയാത്രികരെയും ക്രൂ അംഗങ്ങളെയും യുവതി ചീത്തവിളിക്കുന്നുണ്ട്. മോശം വാക്കുകൾ ഉപയോഗിക്കുന്നതും കേൾക്കാം. വളർത്തുനായയുമായി യാത്ര ചെയ്യാൻ സാധിക്കില്ലെന്ന് വ്യക്തമായതോടെയാണ് യുവതി രോഷാകുലയായത്. കയ്യിലുണ്ടായിരുന്ന വെള്ളക്കുപ്പി വലിച്ചെറിയുന്നതും കാണാം. തൊട്ടടുത്തിരുന്ന് ഫോണിൽ നോക്കിയിരിക്കുന്ന ഒരു യാത്രക്കാരനോട് മൊബൈൽ ഫോൺ ഓഫ് ചെയ്യാനും ആവശ്യപ്പെടുന്നുണ്ട്. 

വളർ‍ത്തു നായയെ മടിയിലിരുത്താൻ അനുവദിക്കാത്തതിനാൽ ലക്ഷ്യസ്ഥാനത്ത് എത്താൻ വൈകിയെന്നും സ്ത്രീ ആരോപിക്കുന്നുണ്ട്. വിമാനത്തിലെ ഒരു ജീവനക്കാരൻ ‘മാഡം നമുക്ക് പോകാം.’ എന്നു പറയുന്നുണ്ട്. ഇതിനിടെ തന്റെ ദൃശ്യങ്ങൾ പകർത്തിയവരെയും യുവതി ചീത്തവിളിക്കുന്നുണ്ട്. തുടർന്ന് എയർക്രാഫ്റ്റിൽ നിന്ന് യുവതിയെ പുറത്താക്കി. വാട്ടർബോട്ടിൽ ഉപയോഗിച്ച് ഒരുയാത്രക്കാരനെ അടിച്ചെന്നും യുവതിക്കെതിരെ പരാതി ഉയർന്നു. സംഭവത്തിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. 

English Summary: Video Of Woman's Abusive And Violent Meltdown On Flight Goes Viral

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com