ADVERTISEMENT

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച പെൺകുട്ടികളെ മാനഭംഗം ചെയ്യാൻ ആക്രോശിച്ച മധ്യവയസ്കയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായതിനു പിന്നാലെയാണ് അവർ കുട്ടിയുടുപ്പിട്ടു നിൽക്കുന്ന ചിത്രം പുറത്തു വന്നത്. മധ്യവയസ്ക മുൻപ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

ഡൽഹിയിലെ റസ്റ്ററന്റിലിരുന്ന ഒരുകൂട്ടം പെൺകുട്ടികളെ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചു എന്നപേരിൽ മധ്യവയസ്ക അപമാനിച്ചിരുന്നു. മോശം വാക്കുകളുപയോഗിച്ച് അപമാനിച്ചതിനു പുറകേ റസ്റ്റലന്റിലിരുന്ന പുരുഷന്മാരോട് പെൺകുട്ടികളെ മാനഭംഗം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. അതിനു ശേഷം റസ്റ്ററന്റ് വിട്ടു പുറത്തുപോയ സ്ത്രീയെ ആ പെൺകുട്ടികൾ പിന്തുടരുകയും തങ്ങളോട് മാപ്പു പറയാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പെൺകുട്ടികളോട് മാപ്പു പറയാൻ വിസമ്മതിച്ച മധ്യവയസ്ക അവരെ പൊലീസിലേൽപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.

സംഭവത്തിന്റെ ദൃശ്യങ്ങൾ പെൺകുട്ടികൾ മൊബൈലിൽ പകർത്തിയിരുന്നു. പെൺകുട്ടികൾ മൊബൈലിൽ വിഡിയോ പകർത്തുന്നുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾപ്പോലും ക്ഷമ പറയാൻ തയാറാകാതെ ധാർഷ്യത്തോടെയാമ് മധ്യവയസ്ക പെരുമാറിയത്. മറ്റുള്ളവരെ കാണിക്കാൻ വേണ്ടി കുറേ പെൺകുട്ടികൾ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ടെന്നും വളരെ നന്നായിരിക്കുന്നുവെന്നും പറഞ്ഞ അവർ. പെൺകുട്ടികളുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ഇന്ത്യ മുഴുവൻ കാണട്ടെയെന്നും ഉറക്കെ വിളിച്ചു പറഞ്ഞിരുന്നു. പെൺകുട്ടികളുടെ ഭാഗത്താണ് ന്യായമെന്നു വാദിച്ച ഒരു സ്ത്രീയോട് മധ്യവയസ്ക തർക്കിക്കുന്നതും വിഡിയോയിൽ വ്യക്തമായി കാണാം.

മധ്യവയസ്ക അപമാനിച്ച ശിവാനി ഗുപ്ത എന്ന പെൺകുട്ടി പങ്കുവച്ച വിഡിയോയിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വിഡിയോ തരംഗമായതിനു പിന്നാലെയാണ് മധ്യവയസ്ക ഫ്രോക്ക് ധരിച്ചു നിൽക്കുന്ന ചിത്രവും ശിവാനി പങ്കുവച്ചത്.

'' ഇത് അതേ ആന്റിയാണ്. ആന്റിയുടെ വസ്ത്രത്തിന്റെ ഇറക്കക്കുറവ് എന്നെ ഇപ്പോൾ അലട്ടുന്നുണ്ട്'' എന്നു കുറിച്ചുകൊണ്ടാണ് ശിവാനി മധ്യവയസ്ക ഫ്രോക്ക് ധരിച്ചു നിൽക്കുന്ന ചിത്രം പങ്കുവച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com