ADVERTISEMENT

അവളുടെ നാവിന് ഭയങ്കര നീളമാണെന്ന് സാധാരണ പെൺകുട്ടികളെ കളിയാക്കി പറയാറുണ്ട്. ഒരുപാട് സംസാരിക്കുന്ന പെൺകുട്ടികളെക്കുറിച്ചാണ് ഇങ്ങനെ പറയുക. എന്നാൽ ഇവിടെയൊരു പെൺകുട്ടി പത്തുകാശ് സമ്പാദിക്കുന്നത് അക്ഷരാർഥത്തിൽ അവളുടെ നാവിന്റെ നീളം കൊണ്ടു മാത്രമാണ്.

ഫ്ലോറിഡയിലെ മെക്കേല സറാവിയ എന്ന 21കാരിയുടെ നാവിന് അസാധാരണ നീളമുണ്ട്. നാവിന്റെ ആ നീളം കൊണ്ടാണ് ഈ യുവതിയിപ്പോൾ ലക്ഷപ്രഭുവായിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചില ദൃശ്യങ്ങളിലൂടെയാണ് യുവതിയുടെ നാവിന് ആരാധകരേറിയത്. ഈ പ്രത്യേകതയെ ആകർഷകമായി പ്രദർശിപ്പിക്കുന്നതിലെ കച്ചവടതന്ത്രം മനസ്സിലാക്കിയ മെക്കേല വ്യത്യസ്തങ്ങളായ വിഡിയോയിലൂടെ തന്റെ നാവ് വെർച്വൽ ലോകത്ത് പ്രദർശിപ്പിച്ചു തുടങ്ങി. തന്റെ നൃത്ത നൈപുണ്യവും കൂടിച്ചേർത്താണ് മെക്കേല വ്യത്യസ്തങ്ങളായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

ഇൻസ്റ്റഗ്രാമിലും യുട്യൂബിലും അപ്‌ലോഡ് ചെയ്യുന്ന വിഡിയോകളിലൂടെ ഒരു വർഷം 71,06,530 രൂപയോളം സമ്പാദിക്കുന്നുണ്ടെന്നാണ് മെക്കേലയുടെ അവകാശവാദം. സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന പ്രശസ്തിയുടെ പേരിൽ താൻ മതിമറക്കുന്നില്ലെന്നും വളരെ വിനീതമായ ജീവിതമാണ് താൻ നയിക്കുന്നതെന്നുമാണ് മെക്കേല പറയുന്നത്. വെർച്വൽ ലോകത്തു നിന്ന് സമ്പാദിച്ച വരുമാനം വെർച്വൽ ലോകത്തു തന്നെ ഇൻവെസ്റ്റ് ചെയ്യാനും മെക്കേല മറന്നില്ല. വസ്ത്രങ്ങളും ഫോൺ ആക്സസറീസും ടെക്സ് ടോയ്സും വിൽക്കുന്ന ഒരു ഓൺലൈൻ ഷോപ്പാണ് മെക്കേല ആരംഭിച്ചത്.

ബിസിനസ്സ് തുടങ്ങിയതിനെക്കുറിച്ച് മെക്കേല പറയുന്നതിങ്ങനെ :-

'' എന്റെ ഏറ്റവും വലിയ പ്രചോദനം എന്റെ അമ്മയാണ്. അമ്മ വളരെ ധീരയായ സ്ത്രീയാണ്. ഞാനെന്റെ അമ്മയെ വളരെയേറെ സ്നേഹിക്കുന്നു. ഇത്ര ചെറുപ്പത്തിലേ സ്വന്തമായി ബിസിനസ്സ് തുടങ്ങാൻ കഴിഞ്ഞതിൽ എനിക്കഭിമാനമുണ്ട്. കുടുംബത്തെ സഹായിക്കാനാണ് ഞാൻ ബിസിനസ്സ് ചെയ്യുന്നത്''.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com