ADVERTISEMENT

തെലങ്കാനയിൽ വെറ്റിനറി ഡോക്ടറെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം തീകൊളുത്തിയ സംഭവത്തിൽ ലോകമെങ്ങും ശക്തമായ പ്രതിഷേധങ്ങളുയരുമ്പോൾ പ്രതികളെ കൊണ്ടു വരേണ്ടത് കോടതയിലേയ്ക്കല്ലെന്ന് വനിതാ നേതാക്കൾ. സ്ത്രീകളെ ബലാൽസംഗം ചെയ്യുന്നവരെ കോടതിയിൽ കൊണ്ടുവന്ന് സുരക്ഷയൊരുക്കി എന്നെങ്കിലും ശിക്ഷിക്കുകയല്ല വേണ്ടതെന്നും ഇക്കാര്യത്തിൽ സമാജ് വാദി പാർട്ടി നേതാവ് ജയാബച്ചൻ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുകയാണ് താനെന്നും തൃണമൂൽ കോൺഗ്രസ് എം പി മിമി ചക്രബർത്തി പറയുന്നു. പ്രതികൾ എത്രയും വേഗം ശിക്ഷിക്കപ്പെടുകയാണ് വേണ്ടത്.

സ്ത്രീകളെ ബലാൽസംഗം ചെയ്യുന്നവരെ ആൾക്കൂട്ട വിചാരണയ്ക്കു വിട്ടുകൊടുക്കണമെന്നും അവർക്കുള്ള ശിക്ഷ ജനങ്ങൾ വിധിക്കട്ടെയെന്നുമായിരുന്നു തെലങ്കാന സംഭവത്തെക്കുറിച്ച്  പാർലമെന്റിൽ സംസാരിച്ചപ്പോൾ ജയാബച്ചൻ പറഞ്ഞത്. ജയാബച്ചന്റെ അഭിപ്രായത്തെ താൻ പിന്തുണയ്ക്കുന്നു പറഞ്ഞുകൊണ്ട് തൃണമൂൽ കോൺഡഗ്രസ് എംപി മിമി ചക്രബർത്തി പറഞ്ഞതിങ്ങനെ :-

''ഞാൻ ജയാബച്ചന്റെ  അഭിപ്രായത്തോട് യോജിക്കുന്നു. ബലാൽസംഗം ചെയ്യുന്നവരെ കോടതയിൽ കൊണ്ടു വരുന്നതിനോടോ അവർക്ക് വേണ്ട സംരക്ഷണം നൽകുന്നതിനോ പിന്നീട് അവർക്ക് ശിക്ഷകിട്ടാൻ കാത്തിരിക്കുന്നതിനോടോ എനിക്ക് യോജിക്കാൻ കഴിയില്ല. എത്രയും വേഗം ശിക്ഷിക്കപ്പെടുകയാണ് വേണ്ടത്. മന്ത്രിമാരോട് എനിക്കൊരു അപേക്ഷയുണ്ട്. സ്ത്രീകളെ ബലാൽസംഗം ചെയ്യാനോ, എന്തിന് മോശം ഉദ്ദേശത്തോടെ അവരെ നോക്കാൻ തോന്നിയാൽപ്പോലും ഒരു നൂറുപ്രാവശ്യം ചിന്തിക്കാൻ അവരെ പ്രാപ്തരാക്കുന്ന ശക്തമായ നിയമം വരണം''.

തെലങ്കാനയിൽ കൊല്ലപ്പെട്ട വെറ്റിനറി ഡോക്ടറെക്കുറിച്ച് പാർലമെന്റിൽ സംസാരിച്ചപ്പോൾ സമാജ്‌വാദ് പാർട്ടി എം പി ജയാബച്ചൻ പറഞ്ഞതിങ്ങനെ :-

'' ഗവൺമെന്റിന്റെ ഭാഗത്തു നിന്ന് ശരിയായ ഒരു ഉത്തരം ലഭിക്കാനുള്ള കാത്തിരിപ്പിലാണ് ജനങ്ങൾ. ഇങ്ങനെയുള്ള ആളുകളെ ( ബലാൽസംഗക്കേസിൽ ആരോപണം നേരിടുന്നവരെ) പൊതു സമൂഹത്തിനു മുന്നിൽ കൊണ്ടുവരണം. അവർക്കുള്ള ശിക്ഷ ജനങ്ങൾ തീരുമാനിക്കട്ടെ. സ്ത്രീകൾക്ക് ആവശ്യമായ സുരക്ഷയൊരുക്കാതെ കുറ്റവാളികളെ വളർത്തിക്കൊണ്ടു വരുന്നവരാണ് തെറ്റുകാർ. ഒരുപാട് രാജ്യങ്ങളിൽ ഇത്തരം അക്രമങ്ങൾ നടക്കുന്നുണ്ട്. ഇത്തരം കുറ്റകൃത്യങ്ങളിലേർപ്പെട്ട ക്രിമിനലുകളെ എന്താണ് ചെയ്തത്?. അവരെ ആൾക്കൂട്ട വിചാരണ ചെയ്യണം. അതാണ് നീതി നടപ്പാക്കാനുള്ള മികച്ച വഴി.''.

ഹൈദരാബാദിലെ തോണ്ടപ്പള്ളി ടോൾ പ്ലാസയിൽ നിന്ന് നവംബർ 27 നു രാത്രിയാണ് യുവതിയെ നാല് ട്രക്ക്ഡ്രൈവർമാർ ചേർന്ന് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. സംഭവം നടന്നതിന്റെ പിറ്റേ ദിവസം ടോൾ പ്ലാസയിൽ നിന്ന് 25 കിലോമീറ്റർ അകലെ നിന്നാണ് യുവതിയുടെ കത്തിക്കരിഞ്ഞ നിലയിലുള്ള മൃതശരീരം കണ്ടെടുത്തത്. പിന്നീട് നാലു കുറ്റവാളികളും അറസ്റ്റിലായി.

English Summary : I agree with her Jaya Bachchan Says Mimi Chakraborty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com