ADVERTISEMENT

പ്രശസ്ത ടെലിവിഷന്‍ താരം അനിത ഹസ്സനന്ദനി ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം ആരാധകരെ അറിയിക്കുന്നത്. വാര്‍ത്ത സന്തോഷത്തോടെ സ്വീകരിക്കപ്പെട്ടെങ്കിലും ക്ലൈമാക്സ് മറ്റൊന്നായിരുന്നു. ഗര്‍ഭിണിയാണെന്ന വിവരം പരസ്യപ്പെടുത്തുന്നതിനുമുന്‍പു തന്നെ താന്‍ നാലു തവണ പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടെങ്കിലും എല്ലാത്തവണയും വീര്‍ത്തുവരുന്ന വയര്‍ മറയ്ക്കുന്നതില്‍ വിജയിച്ചു എന്ന അനിതയുടെ വെളിപ്പെടുത്തലാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. 

ഭര്‍ത്താവ് രോഹിത് റെഡ്ഡിയും അനിതയും കൂടി ശനിയാഴ്ച മനോഹരമായ ഒരു ചിത്രത്തിലൂടെയാണ് തങ്ങള്‍ കുഞ്ഞിനെ പ്രതീക്ഷിക്കുന്ന വിവരം പുറത്തുവിട്ടത്. എന്നാല്‍ അതിനു മുന്‍പ് നാലു തവണ താന്‍ ഗര്‍ഭം മറച്ചുവച്ച് പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ട ചിത്രങ്ങള്‍ അനിത ഇപ്പോള്‍ കൊളാഷ് ആയി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു ചിത്രത്തില്‍ നടി നൈറ്റ് സ്യൂട്ട് ആണു ധരിച്ചിരിക്കുന്നത്. ആ വേഷത്തില്‍ പുറത്തുവന്ന അനിതയെ കണ്ടിട്ടും ആരും ഗര്‍ഭിണിയാണെന്ന വിവരം തിരിച്ചറിയുകയോ ചോദിക്കുകയോ ചെയ്തില്ല. രണ്ടാമത്തെ ചിത്രത്തില്‍ ട്രൗസറും കൂര്‍ത്തിയുമാണ് അനിതയുടെ വേഷം. അങ്ങനെ വ്യത്യസ്തമായ നാലുവേഷങ്ങള്‍. 

നാലു തവണയാണ് ഞാന്‍ നിങ്ങളെ പറ്റിച്ചത്. കഷ്ടം തന്നെ...  ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് അനിത സമൂഹ മാധ്യമത്തില്‍ എഴുതി. അനിതയുടെ പോസ്റ്റ് ഹര്‍ഷാരവങ്ങളോടെയാണ് സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ സ്വീകരിച്ചത്. സ്മൃതി ഖന്ന, റിധിമ പണ്ഡിറ്റ്, മുക്തി മോഹന്‍ എന്നിവരെല്ലാം തങ്ങളുടെ സുഹൃത്തിന്റെ ജീവിതത്തിലെ സന്തോഷവാര്‍ത്ത ആഹ്ലാദത്തോടെ വരവേറ്റു. 

ഈ വര്‍ഷം ആദ്യം ഒരു കുട്ടിക്കു ജന്മം നൽകിയ സ്മൃതി, താന്‍ ഗര്‍ഭകാലം മുഴുവന്‍ എല്ലാവരെയും പറ്റിച്ചെന്ന വിവരവും വെളിപ്പെടുത്തി. റിധിമ പണ്ഡിറ്റ് ആകട്ടെ താന്‍ കബളിക്കപ്പെട്ടു എന്നാണ് അനിതയുടെ പോസ്റ്റിനോട് പ്രതികരിച്ചത്. 

ഗര്‍ഭിണിയാണെന്ന വിവരം പുറത്തുവിട്ട പോസ്റ്റില്‍ തങ്ങളുടെ പ്രണയകഥ അനിതയും രോഹിത്തും വെളിപ്പെടുത്തുമുണ്ട്. നല്ല സുഹൃത്തുക്കളായിരുന്നു ഞങ്ങള്‍. സൗഹൃദം പ്രണയത്തിനു വഴിമാറി. ഇപ്പോഴിതാ ആദ്യത്തെ കുട്ടിക്കുവേണ്ടി കാത്തിരിക്കുന്നു- റെഡ്ഡിക്കു വേണ്ടി റെഡി എന്നാണ് പോസ്റ്റിന്റെ രസകരമായ അടിക്കുറിപ്പ്. 

വര്‍ഷങ്ങളുടെ പ്രണയത്തിനൊടുവില്‍ 2013 ലാണ് അനിതയും രോഹിത്തും വിവാഹിതരാകുന്നത്. ഡാന്‍സ് റിയാലിറ്റി ഷോയിലും ഇരുവരും ഒരുമിച്ചു പങ്കെടുത്തിട്ടുണ്ട്. തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലും അനിത അഭിനയിച്ചിട്ടുണ്ട്.

English Summary: "Fooled You All": Anita Hassanandani Hid Her Baby Bump In Pics Before Announcing Pregnancy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com