ADVERTISEMENT

90കളിലെ ക്ലാസിക് പരസ്യത്തിന്റെ പുതിയ രീതിയിലുള്ള പുനരാവിഷ്കരണവുമായി ബോളിവുഡ് താരം കരിഷ്മ കപൂർ. ക്രെഡിറ്റ് കാർഡ് മാനേജ്മെന്റ് പ്ലാറ്റ്ഫോമായ ക്രഡിന്റെ പരസ്യമാണ് നിർമ സൂപ്പർ ഡിറ്റർജന്റിന്റെ 90കളിലെ പരസ്യത്തലൂടെ പുനരാവിഷ്കരിച്ചിരിക്കുന്നത്. കരിഷ്മ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ച പരസ്യം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ്. 

നിർമയുടെ യഥാർഥ പരസ്യത്തിലെ വരികളും രീതികളും തന്നെയാണ് കരിഷ്മ പരസ്യത്തിൽ ഉപയോഗിച്ചിരിക്കുന്നത്. കരിഷ്മ കപൂർ വെള്ള സാരിയിൽ ഒരു കടയിലേക്ക് കയറി വരുന്നതിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. കടക്കാരൻ കരിഷ്മയെ സ്വാഗതം ചെയ്യുകയും സാധനങ്ങൾ നിറച്ച ബാസ്കറ്റ് നൽകുകയും ചെയ്യുന്നു. ഉടൻ തന്നെ കടക്കാരന്റെ പിറകിലുള്ള  ‘ചാർജർ’ എന്നെഴുതിയ പെട്ടി ആവശ്യപ്പെടുകയും ചെയ്യുന്നു. 

താങ്കൾ സ്ഥിരമായി ചാർജർ ആവശ്യപ്പെട്ടിരുന്നു എന്ന് കടക്കാരൻ കരിഷ്മയോട് അദ്ഭുതത്തോടെ പറയുന്നു.  വാങ്ങാറുണ്ടായിരുന്നതായും എന്നാൽ  ക്രെഡ് ബൗണ്ടി ഐഫോണുകൾ വാഗ്ദാനം ചെയ്യുന്നതിനാൽ തന്റെ മനസ്സ് എങ്ങനെ മാറി എന്നും കരിഷ്മ വ്യക്തമാക്കുന്നിടത്ത് വിഡിയോ അവസാനിക്കുന്നു.

1989ലാണ് നിർമയുടെ പരസ്യം എത്തുന്നത്. രാമാനന്ദ് സാഗറിന്റെ രാമായണത്തിൽ സീതയായി വേഷമിട്ട ദീപിക ചിക്കിലിയയാണ് നിർമയുടെ പരസ്യത്തിൽ എത്തുന്നത്. ‘മാന്‌ഗയേ ആപ്കി പാർഖി നസർ’ എന്ന പരസ്യവാചകം ഏറെ ശ്രദ്ധനേടിയിരുന്നു. നീരജ് ചോപ്രയും രാഹുൽ ദ്രാവിഡും എത്തിയ ക്രെഡിന്റെ മുൻപരസ്യങ്ങളും വൈറലായിരുന്നു. 2022ലെ ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്കു വേണ്ടി സ്വർണമെഡൽ നേടിയ വ്യക്തിയാണ് നീരജ് ചോപ്ര. 

English Summary: Karishma Kapoor Turns Back The Clock, Recreates Famous 90s Nirma Ad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com