ഇന്ന് ഹനൂമദ് ജയന്തി ; തൊഴിൽ തടസ്സം നീങ്ങാൻ ഈ മന്ത്രം ജപിച്ചോളൂ
Mail This Article
ഉദ്യോഗത്തിനുവേണ്ടി കഠിനമായി പരിശ്രമിച്ചിട്ടും കിട്ടാതിരിക്കുന്നവരും തന്റേതല്ലാത്ത കാരണത്താൽ തൊഴിൽ ക്ലേശം അനുഭവിക്കുന്നവരും വായുപുത്രനായ ഹനൂമാനെ പ്രാർഥിക്കുന്നത് ഉത്തമമാണ് .രാമഭക്തനായ ഹനൂമാൻസ്വാമി ഭക്തന്റെ ആഗ്രഹം വായുവേഗത്തിൽ സാധിച്ചുതരും എന്നാണ് വിശ്വാസം . ഹനുമാൻ സ്വാമിയുടെ ജന്മദിനമായ ഹനുമദ് ജയന്തി ദിനത്തിൽ ഈ മന്ത്രം ജപിക്കുന്നത് അതിവിശേഷമാണ് .
"ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ"
ഈ മന്ത്രം ഭക്തിയോടെ 108 തവണ ജപിക്കുന്നത് തൊഴിൽ തടസ്സം നീങ്ങാൻ ഉത്തമമാണ്. കൂടാതെ നിത്യവും പ്രഭാതത്തിൽ പതിനൊന്നു തവണ ഹനുമാൻസ്വാമിയെ മനസ്സിൽ ധ്യാനിച്ച് ചൊല്ലുന്നതും ഉത്തമമാണ്.ജപം ആരംഭിക്കേണ്ടത് വ്യാഴാഴ്ച ദിവസം ആയിരിക്കണമെന്ന് മാത്രം. ഹനൂമാൻ സ്വാമിക്ക് എല്ലാ സന്ധ്യയിലും തർപ്പണമുള്ളതിനാൽ സന്ധ്യാസമയത്ത് ഹനുമദ് പ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നത് ഒഴിവാക്കണം.
ഹനൂമദ് പ്രീതി നേടിയ ഭക്തന് വീര്യം, ഓജസ്സ് ,ബുദ്ധികൂർമ്മത എന്നിവ സ്വായത്തമാകും എന്നാണ് വിശ്വാസം .