ADVERTISEMENT

വിഘ്‌നനിവാരണനാണ് ഗണപതി ഭഗവാൻ. ഏതു കാര്യവും ആരംഭിക്കുന്നതിനു മുന്നേ ഗണപതി ഭഗവാനെ വന്ദിച്ചാൽ വിഘ്നമൊന്നും കൂടാതെ ആ പ്രവൃത്തി ഫലപ്രാപ്തിയിലെത്തും. എന്നിരുന്നാലും ചില നക്ഷത്രക്കാരുടെ ദേവതയാണ് ഗണപതി ഭഗവാൻ . ഈ നക്ഷത്രക്കാർ നിത്യവും ഗണേശ പ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുന്നത് ജീവിത വിജയത്തിനും കുടുംബ അഭിവൃദ്ധിക്കും ഗ്രഹദോഷശാന്തിക്കും കാരണമാകും .

അശ്വതി

അശ്വതി നക്ഷത്രത്തിന്റെ അധിപൻ കേതുവായതിനാൽ ഗണപതിയെ ഇഷ്ടദേവതയായി പൂജിക്കണം. വിനായകചതുർഥി വ്രതം ഏറെ ഗുണം ചെയ്യും. ഗണപതികവചം, ഗണപതിസ്തോത്രം എന്നിവ ദിവസവും ജപിക്കുന്നതും നല്ലതാണ്.

മകം

മകം നക്ഷത്രജാതർക്കു പിതൃപൂജയാണു ഗുണകരം. ജനനം കേതുദശയിലായതിനാൽ ഗണേശപ്രീതി വരുത്തുന്നത് അത്യുത്തമം. പിറന്നാളിന് ഗണപതിഹോമം നടത്തുന്നത് ഗുണം ചെയ്യും. മകം, മൂലം, അശ്വതി നക്ഷത്രങ്ങളിൽ ക്ഷേത്രദർശനം നടത്തുക. മകവും ഞായറാഴ്ചയും ചേർന്നു വരുന്ന ദിവസങ്ങളിൽ ശിവപൂജ നടത്തുക.

അത്തം

ഗണപതിയാണ് ഇഷ്ട ദേവത. ആദിത്യഹൃദയം പതിവായി ജപിക്കുന്നത് ക്ലേശങ്ങൾ കുറയ്ക്കാൻ സഹായിക്കും. അത്തം, തിരുവോണം, രോഹിണി നക്ഷത്രങ്ങളിൽ ക്ഷേത്രദർശനം നടത്തുക. അത്തവും തിങ്കളാഴ്ചയും ചേർന്നു വരുന്ന ദിവസം വ്രതാനുഷ്ഠാനത്തോടെ ക്ഷേത്രദർശനം നടത്തുന്നത് ഉത്തമഫലങ്ങൾ നൽകും


മൂലം


മൂലം നക്ഷത്രജാതരുടെ ഇഷ്ടദേവൻ ശിവനാണ്. ദിവസവും പഞ്ചാക്ഷരി മന്ത്രം ജപിക്കുക. ഗണപതിയെ ഭജിക്കുന്നതും ഗുണം ചെയ്യും. വ്യാഴാഴ്ചയും മൂലം നക്ഷത്രവും ചേർന്നുവരുന്ന ദിവസങ്ങളിൽ വിഷ്ണുക്ഷേത്രദർശനം നടത്തണം. ജന്മനക്ഷത്ര ദിനം തോറും ഗണപതി ഹോമം നടത്തുന്നതും മൂലം, അശ്വതി, മകം നക്ഷത്രങ്ങളിൽ ഗണേശ ക്ഷേത്രദർശനം നടത്തുന്നതും ഉത്തമഫലം നൽകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com