തിരുവോണം നക്ഷത്രക്കാരുടെ പൊതുസ്വഭാവം
Mail This Article
നാടു വിട്ടു താമസിക്കാനും പുരോഗതി നേടാനും യോഗമേറെയുള്ളവരാണ് തിരുവോണം നക്ഷത്രക്കാർ. സാമ്പത്തിക കാര്യങ്ങളിൽ പുലർത്തുന്ന അച്ചടക്കവും പിശുക്കും ഇവരുടെ പ്രത്യേകതയാണ്. എന്നാൽ അർഹതയുള്ളവരെ സഹായിക്കാൻ മടി കാട്ടില്ല. ജീവിതത്തിൽ സ്വന്തം താൽപര്യത്തിനു പ്രാമുഖ്യം നൽകുന്നവരായിരിക്കും.
പൗർണമി ദിനത്തിൽ ദുർഗാ പൂജയും അമാവാസി ദിവസം ഭദ്രകാളി പൂജയും നടത്തുന്നത് ദോഷാധിക്യം കുറയ്ക്കും. രാഹു, ശനി, കേതു ദശാകാലങ്ങളിൽ വിധിപ്രകാരമുള്ള ദോഷപരിഹാരം ചെയ്യണം.
ദശാനാഥനായ ചന്ദ്രനെയും രാശ്യാധിപനായ ശനിയെയും പ്രീതിപ്പെടുത്തുന്ന കർമങ്ങൾ ശ്രേയസ്സ്കരമായ ഫലങ്ങൾ നൽകുമെന്നാണ് വിശ്വാസം. ശനിയാഴ്ച ശാസ്താവിന് നീരാജനം തിരുവോണം നാളിൽ അന്നദാനം ഇവ ദോഷപരിഹാരമാർഗങ്ങളാണ്.
നക്ഷത്രദേവത - വിഷ്ണു
നക്ഷത്രമൃഗം - പെൺകുരങ്ങ്
വൃക്ഷം - എരുക്ക്
ഗണം - ദേവം
യോനി - പുരുഷം
പക്ഷി - കോഴി
ഭൂതം - വായു