ADVERTISEMENT

സാമുദ്രിക ലക്ഷണ ശാസ്ത്രമനുസരിച്ച് ശരീരത്തിലെ ഓരോ അവയവത്തിന്റെയും  ആകൃതിക്ക് അനുസൃതമായി ഓരോ വ്യക്തിയുടെയും സ്വഭാവവും വ്യക്തിത്വവും വിഭിന്നമായിരിക്കും. ഇതിൽ പ്രധാനമാണ് ചെവിയുടെ ആകൃതി. 

 

കശുവണ്ടിയുടെ ആകൃതിയിലുള്ള ചെവികളാണ് സ്ത്രീകൾക്ക് ഏറ്റവും ഉത്തമം. ഇത്തരം സ്ത്രീകൾ സൽസ്വഭാവിയും ധർമനിഷ്ഠരുമായിരിക്കും . ചെവിയുടെ മേൽഭാഗം കൂർത്തിരിക്കുന്ന സ്ത്രീകൾ ധനികരാവാൻ സാധ്യതയേറെയാണ്. 

 

വലിയചെവിയുള്ള പുരുഷന്മാർ രാഷ്ട്രീയത്തിൽ ശോഭിക്കുന്നവരായിരിക്കും .കശുവണ്ടിയുടെ ആകൃതിയോടും മാംസളവുമായ ചെവിയുള്ളവൻ ഉത്തമ പുരുഷനാണ്. ഉള്ളിലേക്ക് മടങ്ങിയ രീതിയിൽ ചെവിയുള്ളവർ സംസാരപ്രിയരായിരിക്കും . 

 

പൊതുവെ വിടർന്ന ചെവിയുള്ളവർ  കലാകാരന്മാർ ആയിരിക്കും. വളരെ  ചെറിയ  ചെവിയുള്ളവർ വിനയകുലീനരായിരിക്കും. ചെവിയുടെ താഴ്ഭാഗത്തിന്   വൃത്താകൃതിയാണെങ്കില്‍  ബന്ധങ്ങള്‍ക്ക്  വില കല്പിക്കുന്നവരായിരിക്കും .കാതിന്റെ അഗ്രഭാഗം തടിച്ചതും ഉയർന്നതുമായുള്ളവർ നിർബന്ധബുദ്ധിയുള്ളവരാണ്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com