ജ്യോത്സ്യനെ കാണാൻ പോകുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം
Mail This Article
×
ജീവിതത്തിൽ അപ്രതീക്ഷിതമായി പ്രശനങ്ങൾ വരുമ്പോഴാണല്ലോ നാം ഉത്തമനായ ജ്യോത്സ്യന്റെ സഹായം തേടുന്നത് . നിമിത്തത്തിനു ജ്യോതിഷത്തിൽ പ്രാധാന്യമുള്ളതിനാൽ ജ്യോത്സ്യനെ കാണാൻ ഇറങ്ങുബോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഉത്തമമാണ് .
അതിൽ പ്രധാനമാണ് പ്രശ്നം വയ്ക്കാൻ പോകുമ്പോൾ ഇറങ്ങുന്ന ആളുകളുടെ എണ്ണം . കഴിവതും ഒറ്റ സംഖ്യയിൽ ആവാതിരിക്കുക .
കറുത്തവാവ് , അഷ്ടമി ,നവമി തിഥികൾ പാടില്ല.
ഭരണി , കാർത്തിക , തിരുവാതിര ,ആയില്യം, പൂരം , തൃക്കേട്ട ,പൂരാടം , പൂരൂരുട്ടാതി എന്നീ നക്ഷത്രദിനങ്ങൾ ഒഴിവാക്കുക.
കറുത്ത നിറത്തിലുള്ള വസ്ത്രം , ആഭരണം , പൊട്ട് , ചരട് എന്നിവ ധരിക്കാതിരിക്കുന്നത് നന്ന് .
കുടുംബദേവതയെ പ്രാർഥിച്ച ശേഷം മാത്രം ഭവനത്തിൽ നിന്ന് ഇറങ്ങുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.