ADVERTISEMENT

വാസ്തുശാസ്ത്രമനുസരിച്ച് ഊണുമുറി ക്രമീകരിക്കുന്നത് കുടുംബാംഗങ്ങളിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ സഹായിക്കും. ജീവിതത്തിരക്കിനിടയിൽ   കുടുംബാംഗങ്ങള്‍ എല്ലാവരും ഒത്തുകൂടുന്നത് ഭക്ഷണസമയത്തായിരിക്കും. ഇന്നത്തെ കാലത്ത് ഊണുമുറി വീടിന്‍റെ പ്രധാന ഭാഗമായി മാറിയിട്ടുണ്ട്. 

വാസ്തുപ്രകാരം ഊണുമുറി ക്രമീകരിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. അതിൽ പ്രധാനമാണ് വീടിന്റെ  പ്രധാന വാതിലിന്  നേർക്ക് ഊണുമുറി വരാൻപാടില്ല എന്നത് .ഇത് സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്നാണ് വിശ്വാസം. കർട്ടനോ മറ്റോ ഉപയോഗിച്ച് പ്രധാനവാതിക്കൽ നിന്നാൽ കാണാൻപാടില്ലാത്തരീതിയിൽ ഊണുമുറി ക്രമീകരിക്കണം.

അടുക്കളയോട് ചേർന്നുതന്നെ ഊണുമുറി ക്രമീകരിക്കുന്നതാണ് ഉത്തമം. അടുക്കളയുടെയും ഊണുമുറിയുടെയും തറനിരപ്പ്‌ ഒരുപോലെയായിരിക്കണം. വീടിന്റെ വടക്കുഭാഗത്തോ കിഴക്കുഭാഗത്തോ ഊണുമുറി വരുന്നതാണ് നല്ലത്.ഊണുമേശ ചതുരാകൃതിയിലോ സമചതുരാകൃതിയിലോ ആവണം. പക്ഷെ കോണുകൾ കൂർത്തിരിക്കാൻ പാടില്ല.കസേരയുടെ എണ്ണം എപ്പോഴും ഇരട്ടസംഖ്യയിലായിരിക്കണം. ഇളം നിറങ്ങളാണ് ഊണുമുറിക്ക്  അഭികാമ്യം.

ശുചിമുറിയുടെ   വാതിൽ ഊണുമുറിയിലേക്ക് തുറക്കുന്നവിധത്തിൽ ആവരുത്. അതായത്  ഊണുമുറിയോട് ചേർന്ന്  ശുചിമുറി പാടില്ല .ഇത് മുറിയിൽ നെഗറ്റീവ് ഊർജം നിറയ്ക്കും. കിഴക്കോട്ടോ പടിഞ്ഞാറോട്ടോ വടക്കോട്ടോ തിരിഞ്ഞിരുന്നു ഭക്ഷണം കഴിക്കാം . പക്ഷേ തെക്കോട്ടു തിരിഞ്ഞിരുന്നു ഭക്ഷണം കഴിക്കരുത്.

ഊണുമേശ ഒരിക്കലും ഭിത്തിയോട് ചേർത്തിടരുത് . ഇത് ഊർജവിന്യാസത്തെ തടസ്സപ്പെടുത്തും. ഊണുമേശമേൽ എപ്പോഴും  ഉപ്പുകല്ലോ ഉപ്പുപൊടിയോ സൂക്ഷിക്കുന്നത് അനുകൂല ഊർജം നിറയ്ക്കാൻ സഹായകമാണ് . 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com