ADVERTISEMENT

ഭവനത്തിൽ വിശേഷാവസരങ്ങളിലും പൗർണമിപോലുള്ള വിശേഷ ദിനങ്ങളിലുമാണ് നാം അഞ്ചു തിരിയിട്ട് നിലവിളക്ക് തെളിക്കുന്നത്. ഇങ്ങനെ ദീപം തെളിക്കുന്നതിന് "ഭദ്രദീപം" എന്നാണ് പറയുക. ഈ അഞ്ചു തിരികൾ ഭഗവാൻ ശിവശങ്കരന്റെ അഞ്ചു മുഖങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്നാണ് വിശ്വാസം .സർവൈശ്വര്യത്തിനാണ് ഭവനങ്ങളിൽ ഭദ്രദീപം തെളിക്കുന്നത്.



നിത്യവും പ്രഭാതത്തിലും പ്രദോഷത്തിലും കിഴക്കോട്ടും പടിഞ്ഞാറോട്ടും ഈരണ്ട് തിരികൾ കൈകൂപ്പുന്ന വിധത്തിലാണല്ലോ നാം വിളക്ക് കൊളുത്തുക. എന്നാൽ ഭദ്രദീപം കൊളുത്തുമ്പോൾ തിരികളിടുന്ന ദിക്കിനും ദീപം കൊളുത്തുന്ന രീതിക്കും പ്രത്യേകതകൾ ഉണ്ട്.

ഈരണ്ട് തിരികൾ കൈകൂപ്പുന്ന വിധത്തിൽ മഹാദിക്കുകളായ കിഴക്ക് , തെക്ക് , പടിഞ്ഞാറ് , വടക്ക് ദിശകളിൽ തിരിയിടുക . അഞ്ചാമത്തെ തിരി കൈകൂപ്പുകുന്ന രീതിയിൽ ഈശാനകോണായ വടക്ക് കിഴക്കോട്ട് അഭിമുഖമായി ഇടുക .  വിളക്ക് തെളിക്കുമ്പോൾ  ആദ്യം വടക്കുകിഴക്കേ കോണിലെ  തിരി  തെളിക്കണം  ശേഷം  പ്രദക്ഷിണമായി കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് എന്നീ ക്രമത്തിൽ വിളക്ക് തെളിയിക്കാം 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com