ADVERTISEMENT

ഹൈന്ദവ വിശ്വാസപ്രകാരം ഗണപതി ഭഗവാന് സമർപ്പിക്കുന്ന  പ്രധാന  വഴിപാടാണ് 'നാളികേരമുടയ്ക്കൽ'. ഗണങ്ങളുടെ അധിപനായ ഗണപതിക്കു മൂന്നു കണ്ണുള്ള നാളികേരം അർപ്പിക്കുന്നതിലൂടെ സർവവിഘ്നങ്ങളും നീങ്ങും എന്നാണ് വിശ്വാസം. 

 

ഭഗവാന് മുന്നിൽ നാളികേരമുടയ്ക്കുന്നതിനു പിന്നിൽ ഒരു സങ്കല്പമുണ്ട്. നാളികേരം മനുഷ്യശരീരത്തിനു തുല്യമാണ് എന്നാണു സങ്കൽപം. പുറമെ നാരുകളോടു കൂടി ആവരണമുള്ള കട്ടിയുള്ള ചിരട്ടയുള്ളതും ഇതിനുള്ളിൽ മാംസളമായ ഭാഗവും അതിന്റെ ഉള്ളിൽ അമൃതമായ ജലവും ഉള്ളതിനാലാണു നാളികേരത്തെ മനുഷ്യശരീരത്തോട്‌ ഉപമിക്കുന്നത്‌. ഭഗവാന് മുന്നിൽ  നാളികേരം ഉടയ്ക്കുന്നതിലൂടെ നാം  നമ്മെത്തന്നെ പൂർണമായി  സമർപ്പിക്കുകയാണു ചെയ്യുന്നത്. നാളികേരം ഉടയ്ക്കുന്നതിലൂടെ ഞാൻ എന്ന ഭാവത്തെയാണ് ഉടച്ചുകളയുന്നത്.

വെറുതെ നാളികേരമുടയ്ക്കുകയല്ല വേണ്ടത് . ഭക്തിയോടെ പ്രാർഥിച്ച് മൂന്നു തവണ തലയ്ക്കുഴിഞ്ഞതിനു ശേഷമാവണം നാളികേരമുടയ്‌ക്കേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com