ADVERTISEMENT

വാസ്തു പ്രകാരം ചില മരങ്ങൾ വീട്ടുവളപ്പിൽ നിൽക്കുന്നത് ദോഷ ഫലങ്ങളും  ചിലവ  സത്‌ഫലങ്ങളും നൽകും. സത്‌ഫലം നൽകുന്ന വൃക്ഷങ്ങളിൽ പ്രധാനിയാണ് നെല്ലിമരം. ഹൈന്ദവ വിശ്വാസപ്രകാരം ഭവനത്തിൽ നെല്ലി നട്ടു വളർത്തുന്നത്  ഐശ്വര്യത്തിനു കാരണമാകും .  ശിവപ്രീതികരമായ വൃക്ഷം കൂവളമാണെങ്കിൽ വിഷ്ണുപ്രീതികരമായ വൃക്ഷം നെല്ലിമരമാണ് . നെല്ലിമരത്തിൽ വിഷ്ണുവും ലക്ഷ്മീ ദേവിയും കുടികൊള്ളുന്നു എന്നാണ് വിശ്വാസം. 


സംസ്കൃതത്തിൽ ആമലകി, അമൃതഫലം എന്നറിയപ്പെടുന്ന നെല്ലിക്ക ആയുർവേദ ഔഷധങ്ങളിൽ പ്രധാനിയാണ് . ജരാനരകൾ അകറ്റി  ആരോഗ്യം പ്രധാനം ചെയ്യുന്ന ഈ ദിവ്യഫലം  അമൃതിനു തുല്യമാണത്രേ. ആത്മീയപരമായും ആരോഗ്യപരമായും ഒട്ടനവധി സവിഷേതകളുള്ള ഈ വൃക്ഷം മനുഷ്യന് പ്രകൃതി കനിഞ്ഞു നൽകിയ വരമാണ്. 


വീടിന്റെ കുബേര ദിക്കായ വടക്കുഭാഗത്ത് നെല്ലി നട്ടു വളർത്തുന്നതാണ് ഉത്തമം. മാസപ്പിറവി , വെള്ളിയാഴ്ച , നവമി ,അമാവാസി ,പൗർണമി ദിനങ്ങളിൽ നെല്ലിയില , നെല്ലിക്ക എന്നിവ അടർത്തുന്നത്   ഒഴിവാക്കുക . പൂജാമുറിയിൽ മഹാലക്ഷ്മീ സങ്കല്പത്തിൽ നെല്ലിക്ക വയ്ക്കുന്നത് സാമ്പത്തിക അഭിവൃദ്ധിക്ക് കാരണമാകുമെന്നാണ് വിശ്വാസം . ചിലയിടങ്ങളിൽ കാര്‍ത്തികമാസത്തിലെ  അക്ഷയ നവമി ദിനത്തിൽ  നെല്ലിമരത്തെ പൂജിക്കാറുണ്ട്. ഭവനത്തിൽ നെല്ലിമരമുണ്ടെങ്കിൽ  പ്രതികൂല ഊർജം കുറഞ്ഞിരിക്കുമെന്ന് ചുരുക്കം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com