ADVERTISEMENT

ശുഭസമയത്ത്   സംരംഭങ്ങൾ  ആരംഭിക്കുന്നതും  പുതുവസ്തുക്കൾ വാങ്ങുന്നതും സത്‌ഫലം നൽകുമെന്നാണ് വിശ്വാസം. ജ്യോതിഷപ്രകാരം പുതിയ വാഹനം വാങ്ങി യാത്ര ചെയ്യാൻ നല്ല ദിവസങ്ങൾ നിർദ്ദേശിക്കുന്നുണ്ട്. അശ്വതി, രോഹിണി, പുണർതം, മകം, അത്തം, ഉത്രം, ചിത്തിര, ചോതി, അനിഴം, ഉത്രാടം, തിരുവോണം, ഉത്രട്ടാതി, രേവതി നക്ഷത്രങ്ങളും നല്ലതാണ്. ചില പക്കങ്ങൾ ശുഭകരമാണ്. സപ്തമി, ഏകാദശി, പൗർണമി തുടങ്ങിയവ. മിഥുനം, കർക്കടകം, ചിങ്ങം, കന്നി, വൃശ്ചികം, ധനു, മീനം എന്നിവ നല്ല ലഗ്നങ്ങളാണ്.

 

വാഹനം വീട്ടിലെത്തിക്കുന്ന ദിവസത്തിനുമുണ്ട് പ്രാധാന്യം. വാഹനം ഷോറൂമിൽ നിന്നും വാങ്ങുന്ന ദിവസവും സമയവും നല്ലതാണോ എന്ന് നോക്കണം. ചന്ദ്രന്റെ നിലയനുസരിച്ചു വേണം ദിവസം തെരഞ്ഞെടുക്കാൻ. പൂർണചന്ദ്ര ദിവസത്തിനു അഞ്ചു ദിവസം മുമ്പോ അഞ്ചു ദിവസത്തിനു ശേഷമോ വാഹനം സ്വന്തമാക്കുന്നതാണ് ഏറ്റവും ഉചിതം. പൗർണമിയ്ക്കു ആറു മുതൽ പത്തുദിവസം വരെ മുമ്പോ പിമ്പോ വാഹനം വാങ്ങുന്നതും മോശമല്ല. എന്നാൽ പൗർണമിയ്ക്കു ശേഷം  11 മുതൽ 15 വരെയുള്ള ദിവസങ്ങൾ വാഹനം വീട്ടിലെത്തിക്കുന്നതിനു ഗുണകരമല്ല. 

 

വാഹനം വാങ്ങുന്ന ദിനം പോലെ തന്നെ പ്രധാനമാണ് ആ സമയവും. രാഹുകാലത്തു വാഹനം സ്വീകരിക്കരുതെന്നു പൊതുവെ പറയാറുണ്ട്. അതുവളരെ ശരിയായ വസ്തുതയാണ്. ഒരു ദിവസത്തിൽ ഒന്നര മണിക്കൂർ വീതം രാഹുകാലം ഉണ്ടാകാറുണ്ട്. ഈ സമയം വാഹനത്തിന്റെ താക്കോൽ സ്വീകരിക്കുന്നതു ഒഴിവാക്കേണ്ടതാണ്. ഓരോ ദിവസത്തെയും രാഹുകാലത്തിന്റെ സമയം ഇപ്രകാരമാണ്.

 

ഞായറാഴ്ച - 04.30 PM to 06.00 PM

 

 

തിങ്കളാഴ്ച - 07.30 AM to 09.00 AM

 

 

ചൊവ്വാഴ്ച - 03.00 PM to 04.30 PM

 

 

ബുധനാഴ്ച - 12.00 PM to 01.30 PM

 

 

വ്യാഴാഴ്ച - 01.30 PM to 03.00 PM

 

 

വെള്ളിയാഴ്ച - 10.30 AM to 12.00 PM

 

 

ശനിയാഴ്ച - 09.00 AM to 10.30 AM

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com