ഈ ദിനത്തിൽ ജനിച്ചവർ മുൻകോപക്കാർ
Mail This Article
ആഴ്ചയിലെ ഓരോദിവസവും ജനിച്ചവർക്ക് ഓരോ പ്രത്യേകതയുണ്ട് . അതനുസരിച്ച് ഞായറാഴ്ച ജനിച്ചവർ പൊതുവെ മുൻപക്കാരാണെന്നു വിശ്വാസമുണ്ട്. ദേഷ്യപ്പെടുന്ന അതേ വേഗത്തിൽ ശാന്തരാകുന്നവരാണ് ഇക്കൂട്ടർ. അതായത് മനസ്സിൽ ഒന്നും വച്ച് പെരുമാറില്ലെന്നു ചുരുക്കം.
ഇക്കാരണത്താൽ വിരലിലെണ്ണാവുന്ന സുഹൃത്തുക്കളെ ഇക്കൂട്ടർക്ക് ഉണ്ടാവുകയുള്ളു . എന്നാൽ സുഹൃത്തുക്കള്‍ക്കുവേണ്ടി എന്തു ത്യാഗവും ചെയ്യാന്‍ ഇവര്‍ തയാറാകും. വഞ്ചിക്കപ്പെടുമോ എന്ന ആശങ്കയാൽ ചില സൗഹൃദങ്ങൾ വേണ്ടെന്നു വയ്ക്കാനും ഇക്കൂട്ടർക്ക് മടിയില്ല
സൂര്യനാണ് ഞായറാഴ്ചയുടെ അധിപൻ. ഗ്രഹങ്ങൾ സൂര്യനെ ചുറ്റുന്നത് പോലെ വേണ്ടപ്പെട്ടവർ തനിക്കു ചുറ്റും ഉണ്ടാവണമെന്നാണ് ആഗ്രഹം . അതിനാൽ പ്രിയപ്പെട്ടവർക്കായി എന്ത് വിട്ടു വീഴ്ചയ്ക്കും ഇവർ തയാറാണ് .ആരെയും കണ്ണടച്ചു വിശ്വസിക്കാത്ത ഇവർ സൂര്യനെപ്പോലെ ശോഭിക്കുന്നവരായിരിക്കും.
സ്വന്തമായി തീരുമാനങ്ങൾ എടുക്കുന്ന ഇക്കൂട്ടർ നേതൃത്വ നിരയിൽ തിളങ്ങുന്നവരായിരിക്കും . മുൻകോപത്താൽ ശത്രുക്കളെ സൃഷ്ടിക്കുമെങ്കിലും സ്വപ്രയത്നത്താൽ മികച്ച നിലയിലെത്തും.