ADVERTISEMENT

ജ്യോതിഷത്തിൽ ആകെ രാശികൾ 12.  മേടം, ഇടവം, മിഥുനം, കർക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം ഇങ്ങനെ. ഈ 12 രാശികളെ പലതരത്തിൽ നാം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

രാശികളുടെ  ആകൃതി

മേടം – ആട്
ഇടവം – കാള
മിഥുനം – ഇണ (സ്ത്രീപുരുഷൻ)
കർക്കടകം – ഞണ്ട്
ചിങ്ങം – സിംഹം
കന്നി – കന്യക
തുലാം – കച്ചവടക്കാരൻ
വൃശ്ചികം – തേൾ
ധനു – വില്ലാളിയും കുതിരയും
മകരം – മാനും മുതലയും
കുംഭം – കുടം
മീനം – മത്സ്യം

രാശികളുടെ നിറം

മേടം – ചുവപ്പ്
ഇടവം – വെളുപ്പ്
മിഥുനം – തത്തയുടെ ശരീരം പോലെ പച്ച
കർക്കടകം – വെളുപ്പ് കലർന്ന ചുവപ്പ്
ചിങ്ങം – കടുംചുവപ്പു ഇടകലർന്ന വെളുപ്പ്
കന്നി – നാനാവർണം
തുലാം – കറുപ്പ്
വൃശ്ചികം – സ്വര്‍ണനിറം
ധനു – മഞ്ഞ
മകരം – പാരാവത വർണം, വെളുപ്പ് കലർന്ന ചുവപ്പ്
കുംഭം – കീരിയുടെ നിറം
മീനം – മത്സ്യത്തിന്റെ നിറം

ദിക്കുകൾ


മേടം, ചിങ്ങം, ധനു – കിഴക്ക്
ഇടവം, കന്നി, മകരം – തെക്ക്
 മിഥുനം, തുലാം, കുംഭം – പടിഞ്ഞാറ്
കർക്കടകം, വൃശ്ചികം, മീനം – വടക്ക് ദിക്കുകൾക്ക് ആധിപത്യമുള്ളതായി കൽപിച്ചിരിക്കുന്നു.

ഒരാൾ  ജനിച്ച  സമയരാശി – ലഗ്നം

അവരവരുടെ നക്ഷത്രം സ്ഥിതി ചെയ്യുന്ന രാശി ജന്മരാശി അഥവാ കൂറ്. ഗ്രഹനിലയിൽ ‘ല’ എന്നെഴുതിയിരിക്കുന്നത് ഗ്രഹനിലയിലെ ഒന്നാംഭാവം. അതുമുതൽ വലത്തോട്ടുള്ള ഓരോ രാശിയും രണ്ട്, മൂന്ന് തുടങ്ങി ‘ല’ യുടെ പിറകിലുള്ളത് 12–ാം രാശി – ഭാവം.
 ‘ച’ എന്നെഴുതിയിരിക്കുന്നത് – ചന്ദ്രലഗ്നം. ജന്മരാശി. ഇത് വച്ചാണ് വാരഫലവും ഗോചരഫലവും, വിഷുഫലവും കണക്കാക്കുന്നത്. ജാതകാപഗ്രഥനത്തിൽ ‘ല’ കേന്ദ്രീകരിച്ച് ആദ്യം അപഗ്രഥനം, തുടർന്ന് ‘ച’ കേന്ദ്രീകരിച്ചും. തുടർന്ന് അംശകം കേന്ദ്രീകരിച്ചും, തുടർന്ന് അഷ്ടവർഗ്ഗം അടിസ്ഥാനമാക്കിയും, തുടർന്ന് ദശാപരമായും, തുടർന്ന് ഗോചരമായും, അപഹാരകാലവും ചിന്തിച്ചാണ് ഫലപ്രവചനം നടത്തുന്നത്. ഉദാഹരണത്തിന് 7–ാം ഭാവം ഭാര്യാസ്ഥാനമാണ്. വിവാഹസ്ഥാനം ‘ല’ മുതൽ 7–ാം രാശി 7–ാം ഭാവം ഇങ്ങനെ ഓരോന്നും.

ലഗ്നത്തിൽ നിന്നോ ചന്ദ്രലഗ്നത്തിൽ നിന്നോ മൂന്ന്, ആറ്, പത്ത്, പതിനൊന്ന് രാശികൾ ‘ഉപചയരാശികൾ’. ബാക്കിയുള്ളത് അപചയരാശികൾ.

പഞ്ചഭൂതവും  രാശികളും

മേടം, ചിങ്ങം, വൃശ്ചികം – അഗ്നി ഭൂതവും ഇടവം, കർക്കടകം, തുലാം – ജല രാശികളും മിഥുനം, കന്നി – ഭൂമി രാശിയും ധനു, മീനം – ആകാശ രാശിയും മകരം, കുംഭം വായുരാശിയും.

രാശികളും ഗുണങ്ങളും

കർക്കടകം, ചിങ്ങം, ധനു, മീനം – സത്വഗുണരാശികൾ
ഇടവം, മിഥുനം, കന്നി, തുലാം – രജോഗുണ രാശികൾ
മേടം, വൃശ്ചികം, മകരം, കുംഭം – തമോഗുണ രാശികൾ

ഓജയുഗ്മരാശികൾ

12 രാശികളെയും ഓജരാശികളായും യുഗ്മരാശികളായും തരംതിരിച്ചിട്ടുണ്ട്. ഓജരാശിയെന്നാൽ പുരുഷരാശികൾ. യുഗ്മരാശിയെന്നാൽ പെൺ രാശികൾ.

മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ ആറ് രാശികളും പുരുഷരാശികളും (ഓജരാശികളും) ഇടവം, കർക്കടകം, കന്നി, വൃശ്ചികം, മകരം, മീനം എന്നീ ആറ് രാശികൾ പെൺരാശികൾ – യുഗ്മരാശികളുമാണ്.

 

ലേഖകൻ 

പ്രൊഫ. ദേശികം രഘുനാഥൻ

അഗസ്ത്യർ മഠം

പത്താംകല്ല് ശാസ്താക്ഷേത്രത്തിന് പിന്നില്‍

നെടുമങ്ങാട്, തിരുവനന്തപുരം ജില്ല

കേരളം, Pin: 695541

Mob - 8078022068

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com