27 ജന്മനക്ഷത്രങ്ങളുടെ സ്വരൂപങ്ങൾ
Mail This Article
എല്ലാവരും ആകെയുള്ള 27 നക്ഷത്രങ്ങളിൽ ഏതെങ്കിലും ഒന്നിൽ ജനിച്ചവരായിരിക്കും. ആകാശത്തു കാണപ്പെടുന്ന കോടാനുകോടി നക്ഷത്രങ്ങളെ 27 ഗ്രൂപ്പുകളാക്കി തിരിച്ച് അവയിൽ ഓരോ ഗ്രൂപ്പിനും ഓരോ പേര് ഇട്ടിട്ടുണ്ട്. ഇവയാണ് അശ്വതി, ഭരണി, കാർത്തിക... തുടങ്ങിയവ.
ഓരോ വ്യക്തിയും ജനിക്കുന്ന സമയത്തു ചന്ദ്രൻ ഏതു നക്ഷത്രസമൂഹത്തിനടുത്തു നിൽക്കുന്നവോ ആ നക്ഷത്രഗ്രൂപ്പ് ആണ് അയാളുടെ ജന്മനക്ഷത്രം ആയി പരിഗണിക്കുന്നത്.
ആകാശത്തു കാണപ്പെടുന്ന 27 നക്ഷത്രഗ്രൂപ്പുകൾക്കും പൗരാണിക ഭാരതീയർ വിവിധ രൂപങ്ങൾ സങ്കൽപിച്ചിട്ടുണ്ട്. ഭൂമിയിൽ നിന്നു നോക്കുമ്പോൾ കാണുന്നത് ഏതു രൂപത്തിലാണോ അങ്ങനെയാണു നക്ഷത്രങ്ങളുടെ സ്വരൂപം സങ്കൽപിക്കുന്നത്. 27 നക്ഷത്രങ്ങളുടെയും സ്വരൂപം ചുവടെ:
നക്ഷത്രം - സ്വരൂപം
അശ്വതി – അശ്വമുഖം പോലെ (കുതിര മുഖം)
ഭരണി – തൊപ്പി (അടുപ്പ്)
കാർത്തിക – കൈവട്ടക
രോഹിണി – ഒറ്റാൽ
മകയിരം – തേങ്ങാക്കണ്ണ്
തിരുവാതിര – തീക്കട്ട
പുണർതം – പാമരം
പൂയം – വാൽക്കണ്ണാടി
ആയില്യം – അമ്മി ചെരിച്ചുവച്ച പോലെ
മകം – നുകം
പൂരം – തൊട്ടിൽക്കാൽ
ഉത്രം – തൊട്ടിൽക്കാൽ
അത്തം – ആവനാഴി
ചിത്തിര – ചിരവ
ചോതി – ചോരത്തുള്ളി
വിശാഖം – വട്ടക്കിണർ
അനിഴം – വില്ല്
തൃക്കേട്ട – കുന്തം
മൂലം – മുടിങ്കോൽ (കാഹളം)
പൂരാടം – മുറം
ഉത്രാടം – മുറം
തിരുവോണം – മുഴക്കോൽ
അവിട്ടം – ആട്ടിൻതല
ചതയം – വട്ടത്തില്‍
പൂരുരുട്ടാതി– കട്ടിൽക്കാൽ
ഉത്രട്ടാതി – കട്ടിൽക്കാൽ
രേവതി – മിഴാവ്
ലേഖകൻ
പ്രൊഫ. ദേശികം രഘുനാഥൻ
അഗസ്ത്യർ മഠം
പത്താംകല്ല് ശാസ്താക്ഷേത്രത്തിന് പിന്നില്‍
നെടുമങ്ങാട്, തിരുവനന്തപുരം ജില്ല
കേരളം, Pin: 695541
Mob - 8078022068