ADVERTISEMENT

ആഗ്രഹങ്ങൾ വായുവേഗത്തിൽ സാധിച്ചു തരുന്ന ഹനൂമാൻ സ്വാമി സപ്ത ചിരഞ്ജീവികളിൽ ഒരാളാണ്. നിത്യവും ഹനൂമാൻ സ്വാമിയെ ഭജിച്ചാൽ ശത്രുദോഷങ്ങൾ നീങ്ങുകയും  ശനിദോഷശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. ഭഗവാൻ ശിവശങ്കരന്റെ അവതാരമാണ് ഹനൂമാൻ എന്നു ശിവപുരാണത്തിൽ പറയുന്നുണ്ട്.  വായുപുത്രനായ ഹനൂമാൻ ധൈര്യത്തിന്റെയും ശക്തിയുടെയും ഉത്തമഭക്തിയുടെയും പ്രതീകമാണ്.

 

Hanuman-Swami-Blessing

കഠിന ബ്രഹ്മചാരിയായ ഹനൂമാൻ സ്വാമിയുടെ ചിത്രം വീട്ടിൽ വയ്ക്കാമോ എന്ന് പലർക്കും സംശയം ഉണ്ടാകാറുണ്ട് . എന്നാൽ ഭക്തവത്സനായ ഹനൂമാൻ സ്വാമിയുടെ ചിത്രം വീട്ടിൽ വയ്ക്കുന്നത് ഐശ്വര്യപ്രദമാണ്. പൂജാമുറിയിൽ വയ്ക്കുന്നതും ചിത്രത്തിന് മുന്നിൽ  നിത്യവും വിളക്ക് കൊളുത്തി പ്രാർഥിക്കുന്നതും സത്ഫലം നൽകും .  ഓരോ ഭാവത്തിലുള്ള ഹനൂമാന്റെ ചിത്രങ്ങൾ വയ്ക്കുന്നതിന് ഓരോ ഫലങ്ങളാണ്.  തീവ്രശ്രീരാമ ഭക്തനായതിനാൽ ശ്രീരാമനെയും സീതയെയും വണങ്ങി നിൽക്കുന്ന ചിത്രം വയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. ഹനൂമാൻ സ്വാമിയെ ഭജിക്കുന്നതിനു മുന്നേ ഭഗവാൻ മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമനെ ഭജിക്കണമെന്നാണ് വിശ്വാസം.

Hanuman-Swami

മരുത്വാമല ചുമന്നുകൊണ്ട് പോകുന്ന ഹനൂമാൻ ചിത്രം കുടുംബത്തിൽ രോഗദുരിത ശാന്തി നൽകുമെന്നാണ് വിശ്വാസം. അനുഗ്രഹിച്ചു കൊണ്ട് നിൽക്കുന്ന ഭാവത്തിലുള്ള ചിത്രവും വയ്ക്കാം എന്നാൽ നെഞ്ച് പിളർന്ന് ഉള്ളിൽ രാമനും സീതയുമായുള്ള ചിത്രം ഭവനത്തിൽ വയ്ക്കുന്നത് ഒഴിവാക്കണം.  

 "ശ്രീരാമജയം" എന്ന്  കടലാസിൽ എഴുതി മാല കോർത്ത് ഹനൂമാന്റെ ചിത്രത്തിൽ  അണിയിച്ചു പ്രാർഥിച്ചാൽ സർവകാര്യവിജയം ഉണ്ടാകുമെന്നും വിശ്വാസമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com