ADVERTISEMENT

തുലാമാസത്തിലെ  തിരുവോണ മഹോത്സവത്തിന്റെ ആഘോഷാരവങ്ങളാൽ മുഖരിതമാണ് ചരിത്രപ്രസിദ്ധമായ ആലത്തിയൂർ പെരുംതൃക്കോവിൽ ക്ഷേത്രം (ഹനുമാൻ കാവ്). തിരുവോണ മഹോത്സവം നവംബർ 02 ശനിയാഴ്ച തുടങ്ങും. മൂന്നു ദിവസം നീളുന്ന മഹോത്സവം നവംബർ നാലിനു സമാപിക്കും.

 

ഏറെ പെരുമകളുള്ള പെരുംതൃക്കോവിൽ ക്ഷേത്രം മൂവായിരത്തിലേറെ വർഷങ്ങൾക്കു മുൻപ് വസിഷ്ഠ മഹർഷിയാൽ പ്രതിഷ്ഠ നടത്തിയതെന്നാണു വിശ്വസിക്കപ്പെടുന്നത്. സാമൂതിരി രാജാവിന്റെ അധീനതയിലുള്ള ക്ഷേത്രം മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ആലത്തിയൂരിൽ പൊയ്‌ലിശ്ശേരി എന്ന പ്രദേശത്താണ്. ഉത്തമ പുരുഷനായ ശ്രീരാമസ്വാമി, സീതാന്വേഷണത്തിനായി പോകുന്ന തന്റെ ഭക്തനായ ശ്രീ ഹനുമാൻ സ്വാമിക്ക് സീതാദേവിയോട് ഉണർത്തിക്കാനുള്ള അടയാളവാക്യം ചെവിയിൽ പറഞ്ഞുകൊടുക്കുന്നതും ഇൗ അടയാളവാക്യം ശ്രവിക്കാൻ ഹനുമാൻ സ്വാമി തന്റെ തല അൽപം ഇടതു വശത്തേക്ക് ചെരിച്ചുപിടിക്കുകയും ചെയ്ത രീതിയിലാണു പ്രതിഷ്ഠ. ഭഗവത് കാര്യ സാധ്യത്തിനായി ഹനുമാൻ ഇവിടെ നിന്നു പുറപ്പെടുന്ന കാരണം കൊണ്ട് തന്നെ ഇവിടെ കാര്യസിദ്ധിക്ക് വളരെ പ്രാധാന്യം ഉണ്ടെന്നാണു വിശ്വാസം. 

 

കാര്യസിദ്ധിക്കായി ഹനുമാനു പ്രധാന നിവേദ്യം ഒരു പൊതി കുഴച്ച അവിലും ശ്രീരാമ സ്വാമിക്ക് പഞ്ചസാര പായസവുമാണ്. കാര്യസിദ്ധിക്കായി ഒട്ടേറെ ഭക്തജനങ്ങൾ എത്തുന്ന ക്ഷേത്രമാണ് ആലത്തിയൂർ ഹനുമാൻ ക്ഷേത്രം. കേരളത്തിലെ ഹൈന്ദവ ഗൃഹങ്ങളിൽ രാത്രി ഉറങ്ങുമ്പോൾ പേടിസ്വപ്നം കാണാതിരിക്കാൻ ഉറങ്ങുന്നതിന് മുൻപ് ഇങ്ങനെ പ്രാർഥിക്കാറുണ്ട്: 

‘‘ആലത്തിയൂർ ഹനുമാനേ, പേടിസ്വപ്നം കാണരുതേപേടിസ്വപ്നം കണ്ടാലോ വാലുകൊണ്ടു തട്ടിയുണർത്തേണേ...’’

 

 

കുഴച്ച അവിൽ , പാൽപ്പായസം ,ഗദ സമർപ്പണം,ചതുശ്ശത , തിരുവോണ ഊട്ട് , തിരുവോണ പൂജ എന്നിവയാണ്   പ്രധാനവഴിപാടുകൾ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com