ശുഭകാര്യങ്ങൾ ഈ നക്ഷത്രദിനത്തിൽ ആരംഭിച്ചാൽ
Mail This Article
×
ശുഭകാര്യങ്ങൾക്ക് പൊതുവായി പറയുമ്പോൾ ഉത്തമം എന്ന് കണക്കാക്കുന്നത് ഊൺ നാളുകളാണ്.
അശ്വതി, രോഹിണി, മകയിരം, പുണർതം, പൂയം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, മൂലം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉത്തൃട്ടാതി, രേവതി എന്നിവയാണ് ഊൺനാളുകൾ. ഇവ ശുഭാരംഭങ്ങൾക്ക് ഉത്തമം എന്നാണ് വിശ്വാസം.
നക്ഷത്രരാജനായ പൂയം മറ്റെല്ലാ ശുഭകാര്യങ്ങൾക്കും പരിഗണിക്കാറുണ്ടെങ്കിലും വിവാഹത്തിന് വർജിക്കുകയാണ് പതിവ്. വിവാഹ മുഹൂർത്തത്തിന് രോഹിണി, മകയിരം, മകം, ഉത്രം, അത്തം, ചോതി, അനിഴം, മൂലം, ഉത്രാടം, ഉത്തൃട്ടാതി, രേവതി എന്നീ നാളുകൾ ശുഭകരമെന്ന് കണക്കാക്കുന്നു.
English Summery : Auspicious Days for Inauguration
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.