ADVERTISEMENT

വീട് വൃത്തിയാകാൻ ഉപയോഗിക്കുന്ന ചൂലും ധനാഗമവും തമ്മിൽ ബന്ധമുണ്ടെന്നാണ് വിശ്വാസം. വളരെ നിസ്സാരമെന്നു കരുതുന്ന ചൂല് യഥാസ്ഥാനത്ത് സൂക്ഷിച്ചില്ലെങ്കിൽ ദാരിദ്ര്യമാകും ഫലം. അടുക്കളയിലും പ്രധാന കിടപ്പുമുറിയിലും കോണിപ്പടികൾക്കു  താഴെയും ചൂല് സൂക്ഷിക്കാൻ പാടില്ല. കൂടാതെ ഭവനത്തിലെ വടക്ക് പടിഞ്ഞാറ് കോണായ  വായു കോൺ ഒഴികെയുള്ള മൂലകളിൽ ചൂൽ വയ്ക്കരുത് . ഇന്ദ്രദിക്കായ  കിഴക്കുഭാഗത്തും കുബേരദിക്കായ  വടക്കുഭാഗത്തും ചൂല് വയ്ക്കാതിരിക്കുന്നതാണ് അഭികാമ്യം. 

 

ചൂൽ ഭിത്തിയിൽ ചാരിവയ്ക്കാതെ കിഴക്കുപടിഞ്ഞാറായി നിലത്തിടുന്നതാണ് നന്ന്. ഒരിക്കലും തെക്കുപടിഞ്ഞാറായി  ചൂലിടരുത്. അടുക്കള അടിച്ചുവാരുന്ന ചൂൽ വീടിന്റെ മറ്റു ഭാഗങ്ങൾ അടിച്ചുവാരാൻ ഉപയോഗിക്കരുത്.

പുതിയ ചൂൽ വാങ്ങിയ ശേഷവും ഉപയാഗിച്ചു തേഞ്ഞതും പഴകിയതുമായ ചൂല് ഭവനത്തിൽ സൂക്ഷിക്കരുത്. ചൊവ്വ, വെളളി , പൗർണമി , അമാവാസി എന്നീ  ദിനങ്ങളിൽ ചൂല് വാങ്ങുവാനോ കളയുവാനോ പാടില്ല .

സാധാരണയായി എല്ലാവരും വീടിനു പുറത്തെ ദിശയിലേക്കാണല്ലോ അടിച്ചു വാരുക. എന്നാൽ വീടിനകത്തേക്ക് തൂത്ത്  കോരിയുപയോഗിച്ചു   വൃത്തിയാക്കുന്നതാണ് അഭികാമ്യം. ഭവനത്തിലെ ഐശ്വര്യത്തിനെ  തൂത്തു പുറത്തേക്കു കളയരുത് എന്ന സങ്കൽപ്പമാണ് ഇതിനു പിന്നിൽ. തൂത്തു വാരിയ ശേഷം വീടിനകവും പുറവും വെള്ളം തളിക്കുന്ന പോലെ ചൂലിലും  വെള്ളം തളിക്കണം. ഉപ്പു ചേർത്ത വെള്ളം തളിക്കുന്നത് ഉത്തമം .

 

English Summery : Never Keep Broom Like This At Home I May Bring Financial Loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com