ADVERTISEMENT

 ശരീരത്തിലെ എല്ലാ അവയവങ്ങളും സ്ത്രീപുരുഷഭേദമന്യേ സൗന്ദര്യം നൽകുന്നതിൽ സുപ്രധാനമായ പങ്കാണ് വഹിക്കുന്നത്. എന്നാൽ തലമുടി മുതൽ കാൽനഖം വരെയുള്ള അവയവങ്ങൾ സൗന്ദര്യം നൽകുക മാത്രമല്ല  വ്യക്തിത്വം കൂടി നിർണയിക്കുന്നവയാണ്. പുരികങ്ങളുടെ ആകൃതി പരിശോധിച്ചാൽ ഒരാളുടെ വ്യക്തിത്വം തിരിച്ചറിയാൻ സാധിക്കും. 

 

നീളം കൂടിയ പുരികങ്ങൾ

 

നീളം കൂടിയ പുരികക്കൊടികൾ ഉള്ളവർ മാനസിക സമ്മർദ്ദം ചെറുത്തുനിൽക്കാൻ കഴിവുള്ളവരാണ്. വളരെ ഊർജ്ജസ്വലരായ ഇക്കൂട്ടർ സാമൂഹ്യമായി ഇടപെടാൻ കഴിവുള്ളവനായിരിക്കും.സ്വന്തം പ്രശ്നങ്ങൾ മറ്റുള്ളവരോട് പങ്കുവെയ്ക്കുന്നതിനേക്കാളുപരി സ്വയം പരിഹരിക്കാൻ പര്യാപ്തരായിരിക്കും ആയിരിക്കും ഇവർ.

 

കുറിയ പുരികക്കൊടികൾ

 

കാര്യങ്ങളുടെ സൂക്ഷ്മമായ  വിശദാംശങ്ങൾ പോലും സശ്രദ്ധം വീക്ഷിക്കുന്നവർ ആയിരിക്കും നീളം കുറഞ്ഞ പുരികക്കൊടികൾ ഉള്ളവർ.മറ്റുള്ളവരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിന് പൊതുവേ താൽപര്യം പ്രകടിപ്പിക്കാത്ത ഇവർ സ്വന്തം പ്രശ്നങ്ങൾ നേരിടുന്നതിലും പിന്നോട്ട് ആയിരിക്കും. സ്വന്തം കാര്യത്തിൽ ഉറച്ചു നിൽക്കാനുള്ള പാടവം ഇവർക്കുണ്ട്.

 

കനം കൂടിയ പുരികക്കൊടികൾ

 

സ്വന്തം ആന്തരിക ശക്തിയിലും ബാഹ്യ സൗന്ദര്യത്തിലും ഏറെ ആത്മവിശ്വാസം ഉള്ളവരാണ് കനം കൂടിയ പുരികക്കൊടികൾ ഉള്ളവർ. സംഘർഷങ്ങളെ നേരിടാനുള്ള മനോധൈര്യം ആണ് ഇവരുടെ പ്രത്യേകത. ഒരു ലക്ഷ്യം മുന്നിൽ കണ്ട് ഇറങ്ങിയാൽ അതിൽ നിന്നും പിന്തിരിയാൻ തയ്യാറാകാത്തവർ ആയിരിക്കും ഇവർ.  മറ്റുള്ളവർ എന്ത് കരുതും എന്ന് ചിന്തിക്കുന്നതിനേക്കാൾ സ്വന്തം ജീവിതം  സന്തോഷകരമാക്കാൻ ഇവർ ശ്രമിച്ചുകൊണ്ടേയിരിക്കും.

 

നേർത്ത പുരികം ഉള്ളവർ

 

സംഘർഷങ്ങളെ നേരിടുന്നതാണ് കനം കൂടിയ പുരികം ഉള്ളവരുടെ പ്രത്യേകത എങ്കിൽ സംഘർഷങ്ങൾ ഉണ്ടാകാതെ നോക്കുന്നതിനാണ് നേർത്ത പുരികം ഉള്ളവർ ശ്രമിക്കുന്നത്. മറ്റുള്ളവരുടെ പ്രശ്നങ്ങൾ  കേൾക്കുന്നതിന്  എപ്പോഴും ഇവർ സമയം കണ്ടെത്തും. തൻറെ ചുറ്റും ഉള്ളവരോട് ഏറെ സ്നേഹത്തോടെ പെരുമാറാൻ സാധിക്കുന്നവരാണ്  ഇവർ.

 

വളവ് കൂടിയ പുരികക്കൊടികൾ

 

സാധാരണയിൽ അധികം വളവുള്ള പുരികക്കൊടികൾ ഉള്ളവർ വികാരങ്ങൾക്ക് വേഗം അടിമപ്പെടുന്നവർ ആയിരിക്കും. എല്ലാവരോടും ഒരേ രീതിയിൽ ആശയവിനിമയം നടത്താൻ ഇവർക്ക് സാധിച്ചു എന്ന് വരില്ല. അതിനാൽ ഇവർ സ്വാർത്ഥമതികളാണെന്ന് മറ്റുള്ളവർ കരുതിയേക്കാം. എല്ലാ കാര്യങ്ങളും പൂർണതയോടെ ചെയ്യുവാൻ ശ്രമിക്കുന്ന ഇവർ സ്വയം വിമർശകരും ആയിരിക്കും.

 

നേർരേഖയിൽ ഉള്ള പുരികക്കൊടികൾ

 

തീരെ വളവ് ഇല്ലാത്ത നേരെയുള്ള പുരികക്കൊടികൾ വിശ്വാസ്യതയെ സൂചിപ്പിക്കുന്നതാണ്. അതായത് ഏതു സാഹചര്യത്തിലും ഇക്കൂട്ടരെ വിശ്വസിക്കാം എന്നർഥം. ദൃഢമായ ബന്ധങ്ങൾ സൃഷ്ടിക്കുന്ന ഇവർ അത് ദീർഘകാലത്തേക്ക് കാത്തുസൂക്ഷിക്കാനും എപ്പോഴും ശ്രദ്ധിക്കുന്നവർ ആയിരിക്കും.

 

നിറം കുറഞ്ഞ പുരികക്കൊടികൾ

 

നിറം കുറഞ്ഞ കാണാൻസാധിക്കാത്ത തരത്തിലുള്ള പുരികങ്ങൾ പൊതുവെ അപൂർവമാണ്. ഇത്തരം പുരികക്കൊടികളുടെ ആകൃതിയും പെട്ടെന്ന് കണ്ടെത്താൻ സാധിക്കില്ല. അരക്ഷിതാവസ്ഥയാണ്  ഇക്കൂട്ടരുടെ പ്രത്യേകത. സ്വന്തം കഴിവുകളിലും സ്വഭാവത്തിലും പൂർണ വിശ്വാസം ഇല്ലാത്തവർ ആയിരിക്കും ഇവർ. ഇതുമൂലം മറ്റുള്ളവരുമായി ഇടപഴകുന്നതിൽ നിന്ന് പിൻവലിഞ്ഞു നിൽക്കാൻ ആണ് ഇവർ ആഗ്രഹിക്കുന്നത്.

 

English Summery : Eye Brows Tells Your Character

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com