ADVERTISEMENT

ചില ജീവികൾ ആകസ്മികമായി നമ്മുടെ പുരയിടത്തിലേക്കോ ഭാവനത്തിലേക്കോ വരാറുണ്ട്. ചില ജീവികൾ കൂടുകെട്ടി പാർത്ത ശേഷമാവും നാം കാണുന്നത്. ചിലതു ശുഭവും മറ്റു ചിലതു അശുഭവും പ്രദാനം ചെയ്യും എന്നാണ് പൊതുവെയുള്ള വിശ്വാസം .

 

പ്രാവ്

ശാന്തിയുടെ പ്രതീകമാണ് പ്രാവ് എങ്കിലും വീട്ടിൽ പ്രവിന്റെ കൂട് വേണ്ട, ദാരിദ്യ്രം കൊണ്ടു വരാൻ ഇത് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

 

പൂച്ച

പൂച്ച വീട്ടിൽ കയറിവരുന്നത് സന്താന സൗഖ്യത്തിനും ഉയർച്ചക്കും കാരണമാകും . 

 

തേനിച്ചക്കൂട് 

നിർഭാഗ്യം എന്നതിലുപരി അപകടകരവുമാണ് തേനിച്ചക്കൂട് വീടിനകത്തുള്ളത്. സൗഭാഗ്യത്തെയും സമ്പത്തിനെയും ഇല്ലാതാക്കുന്നു.

 

ചിലന്തി 

വീട്ടിൽ ചിലന്തിവലകൾ നിറഞ്ഞിരിക്കുന്നത് ദൗർഭാഗ്യം സമ്മാനിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

 

വവ്വാൽ

വീടിനകത്ത് വവ്വാൽ കടന്നു വരുന്നത് നല്ലതല്ല. വീടിനകത്ത് കൂടുകെട്ടി താമസിക്കുന്നതും നല്ലതല്ല. ഇത് ദുശ്ശകുനമായി കരുതിപ്പോരുന്നു 

 

അണ്ണാൻ 

അണ്ണാൻ  വീട്ടിലേക്കു വന്നുകയറുന്നതു നല്ലതാണ്. വിട്ടു മാറാത്ത ദുരിതങ്ങൾ നീങ്ങും എന്നാണ് വിശ്വാസം.

 

കടന്നൽ 

ഉപദ്രവകാരിയായ കടന്നൽ കൂടു കെട്ടുന്നത്  ശത്രുദോഷത്തെ സൂചിപ്പിക്കുന്നു.

 

തത്ത / മൈന

ഭവനത്തിൽ ഉന്നതി ഉണ്ടാവാൻ കാരണമാകും. പക്ഷേ കൂട്ടിൽ അടച്ചു വളർത്തുന്നത് വിപരീത ഫലം നൽകും.

 

നായ

നായ വലിഞ്ഞു കയറിവരുന്നത് കഷ്ടകാലമാണെന്നാണ് പറയുക . ഇത് ദാരിദ്ര്യത്തിന് കാരണമാകും.

 

കീരി / ഉടുമ്പ്

കീരി, ഉടുമ്പ് എന്നിവ പുരയിടത്തിൽ വരുന്നത് ശത്രു വിജയത്തെ കുറിക്കുന്നു.

 

ആമ 

ഉടൻ വാഹനയോഗം ഉണ്ടാകുമെന്നാണ് വിശ്വാസം.

 

പാമ്പ്‌

പാമ്പ്‌ നമ്മളെ ഭീതിപ്പെടുത്തുന്നതാണെങ്കിലും പുരയിടത്തിൽ  കയറി വന്നാൽ ഐശ്വര്യമാണെന്നു  പറയപ്പെടുന്നു. 

 

English Summery : Lucky and Unlucky Omens by Birds Animals and Insects Entered in Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com