ADVERTISEMENT

വീടിന്റെ വടക്കുകിഴക്കേ കോണിലും തെക്കുപടിഞ്ഞാറേ കോണിലും കിഴക്കും പടിഞ്ഞാറും ഭാഗങ്ങളുടെ മധ്യത്തിലും പൂജാമുറി നിർമ്മിക്കാം. വായുവും വെളിച്ചവും സാധ്യമെങ്കിൽ വീടിന്റെ മധ്യഭാഗത്തും പൂജാമുറിക്കു സ്ഥാനം ഉണ്ട് . നാലുകെട്ടാണെങ്കിൽ വടക്കിനിയിലോ കിഴക്കിനിയിലോ ആണ് ഉത്തമം.

 

വടക്കു കിഴക്കോ കിഴക്കു ഭാഗത്തോ ഉള്ള പൂജാമുറിയിൽ  ഭഗവൽ ചിത്രങ്ങൾ പടിഞ്ഞാറ് ദർശനമാക്കി വയ്ക്കാം . തെക്കു പടിഞ്ഞാറും പടിഞ്ഞാറും ഉള്ള പൂജാമുറിയിൽ  കിഴക്കു  ദർശനമായാണ്  ഭഗവൽ ചിത്രങ്ങൾ  വയ്ക്കേണ്ടത് . പൂജാമുറിയിൽ  വിളക്ക്  കൊളുത്തുമ്പോൾ കിഴക്കോട്ടും പടിഞ്ഞാറോട്ടും ദീപം വരുന്നതാണ് ഉത്തമം . ഏറ്റവും  ചെറിയ പൂജാമുറിക്കു 1 .5 x 1 .5 മീറ്റർ ധ്വജ യോനി കണക്ക് അഭികാമ്യമാണ്‌ .

പൂജാമുറിയെന്നാൽ കുറച്ചു നേരം സ്വസ്ഥതയോടെ ഇരുന്ന് മനസ്സ്  ശാന്തമാക്കാനുള്ള ഒരിടം ആവണം . അതിനാൽ ആവശ്യത്തിന്  കാറ്റും വെളിച്ചവും ലഭിക്കുന്നിടത്തായാൽ നല്ലത്‌ .

 

English Summary : Place of Pooja Room As per Vasthu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com