ADVERTISEMENT

പുരികങ്ങളുടെ പ്രത്യേകതകൾ   സ്വഭാവ സവിശേഷതകളുമായി ബന്ധപ്പെട്ടിരിക്കുന്നു. മുഖലക്ഷണം, ആകൃതി ഇവയിൽ പുരികത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. പുരികത്തിന്റെ ആകൃതി നോക്കിയാൽ ആളെക്കുറിച്ച് ഏകദേശ ധാരണ കിട്ടും എന്നാണ് ലക്ഷണശാസ്ത്രത്തിൽ പറയുന്നത്.

വളഞ്ഞ പുരികമുള്ളവർ 

വളഞ്ഞ പുരികക്കൊടികളുടെ ഉടമകൾ മറ്റുള്ളവരെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിവുള്ളവരായിരിക്കും. മറ്റുള്ള വ്യക്തികളിലൂടെയായിരിക്കും ഇത്തരക്കാർ തങ്ങളുടെ ലോകം വികസിപ്പിച്ചെടുക്കുന്നത്. 

പുരികങ്ങൾ നേരെയുള്ളവർ

തങ്ങളുടെ സമീപനങ്ങളിലും ‘നേരെ വാ, നേരെ പോ’ എന്ന പ്രകൃതമുള്ളവരായിരിക്കും ഇക്കൂട്ടർ. വസ്തുനിഷ്ഠമായും സാങ്കേതികമായും കാര്യങ്ങളെ നേരിടുന്നവരായിരിക്കും. വികാരങ്ങൾക്ക് അടിമപ്പെടാതെ കാര്യങ്ങളെ ഉൾക്കൊള്ളുകയും പരിഗണിക്കുകയും ചെയ്യുന്നവരായിരിക്കും ഇത്തരക്കാർ.

അഗ്രഭാഗം വളഞ്ഞിരിക്കുന്ന പുരികത്തിനുടമകൾ

ഏതു പ്രതികൂല സാഹചര്യങ്ങളെയും നേരിടാൻ സന്നദ്ധരായവരായിരിക്കും. എപ്പോഴും മറ്റുള്ളവരുമായി സഹകരിച്ചു ജീവിക്കാൻ താൽപര്യമുള്ള ഇക്കൂട്ടർ വലിയൊരു സൗഹൃദവലയത്തിന് ഉടമകളുമായിരിക്കും. നേതൃഗുണങ്ങൾ ഇവരിൽ പ്രകടമായിരിക്കും.  നേതൃസ്ഥാനത്തിരിക്കുമ്പോൾ വളരെ ചെറിയ രീതിയിലുള്ള വെല്ലുവിളികൾ മാത്രമേ ഇവർക്കു നേരിടേണ്ടിവരികയുള്ളൂ.

കണ്ണുകളോട് ഏറെയടുത്ത് പുരികങ്ങളുള്ളവർ 

പെട്ടെന്നു പ്രതികരിക്കുന്നവരായിരിക്കും. എന്തു കാര്യങ്ങളിലും വളരെ പെട്ടെന്നു തീരുമാനമെടുക്കാൻ ഇവർക്കു പ്രത്യേക കഴിവാണ്. അതുപോലെ തന്നെ എന്തെങ്കിലുമൊരു ജോലി ഏൽപിച്ചാൽ എത്രയും പെട്ടെന്ന് അതു ചെയ്തുതീർക്കാനും ഇവർ ശ്രദ്ധാലുക്കളായിരിക്കും. ശുഭാപ്തിവിശ്വാസികളെങ്കിലും ഇവരെ ആരെങ്കിലും എതിർത്തു സംസാരിക്കുന്ന പക്ഷം പരസ്‌പരവിരുദ്ധമായി ഇവർ പ്രതികരിച്ചെന്നു വരാം. ഇത്തരക്കാർ അഭിമുഖീകരിക്കുന്ന വലിയ പ്രശ്‍നങ്ങളിലൊന്നാണ് ക്ഷമാശീലത്തിന്റെ അഭാവം. അതുകൊണ്ടു തന്നെ ക്ഷമാശീലം വളർത്തിയെടുക്കാനും മറ്റുള്ളവരെ ക്ഷമാപൂർവം കേൾക്കാനും ഇത്തരക്കാർ കൂടുതൽ ശ്രദ്ധിക്കണം.

ഉയർന്ന പുരികങ്ങളുള്ളവർ

കണ്ണുകളുടെ സമീപത്തു നിന്നു സാധാരണ കാണുന്നതിലും മുകളിലായി ചിലരുടെ പുരികങ്ങൾ ഉയർന്നിരിക്കാറുണ്ട്. ഇത്തരക്കാർ ദീർഘദൃഷ്ടിയുള്ളവരും കാര്യങ്ങൾ തിരഞ്ഞെടുക്കുന്നതിൽ സൂക്ഷ്മത പുലർത്തുന്നവരും വിവേചന ബുദ്ധിയോടെ പ്രവർത്തിക്കുന്നവരുമായിരിക്കും. വളരെ ശ്രദ്ധയോടെ കാര്യങ്ങൾ വീക്ഷിച്ചതിനു ശേഷം മാത്രം പ്രവർത്തിക്കുന്നവരായിരിക്കും ഇക്കൂട്ടർ. കാത്തിരുന്നു കാണാം എന്ന ഒരു മനോഭാവവും ഇവർ പ്രകടിപ്പിക്കും. പുതിയ അറിവു ലഭിക്കുമ്പോൾ അതിന്റെ എല്ലാ വശങ്ങളെക്കുറിച്ചും ഗാഢമായി ചിന്തിക്കുകയും അവ സൂക്ഷിച്ചുവയ്ക്കുകയും ആ അറിവുകൾ പിന്നീടു പ്രയോജനപ്പെടുത്തുകയും ചെയ്യുന്നവരാണ് ഇക്കൂട്ടർ. 

English Summary : Eyebrows Tells Your Personality

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com