ADVERTISEMENT

പണ്ടുകാലങ്ങളിൽ ഉള്ളവർ നിമിത്തത്തിൽ വിശ്വസിച്ചിരുന്നു. അനുഭവിച്ചുകൊണ്ടിരിക്കുന്ന ദോഷത്തെയും മറ്റും ഇനി വരാനിരിക്കുന്നവയെ കുറിച്ചുള്ള സൂചനയായി അവർ നിമിത്തത്തെ കണക്കാക്കിയിരുന്നു. ജ്യോതിഷത്തിൽ നിമിത്തത്തിനു  ഏറെ പ്രാധാന്യമാണ് കല്പിച്ചിരിക്കുന്നത്.

 

ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിന്റെയിടയിൽ ഒരാൾക്ക് മാത്രമാവും ഭക്ഷണത്തിൽ നിന്ന് മുടിയോ കല്ലോ ലഭിക്കുക. ഇങ്ങനെ ലഭിക്കുന്നത് കഷ്ടകാലത്തിന്റെ സൂചനയായി പൂർവികർ കണക്കാക്കിയിരുന്നു. 

 

അവിചാരിതമായി ചെരിപ്പ് പൊട്ടുക , കാക്ക കാഷ്ഠിക്കുക എന്നിവ ശനി ദോഷത്തിന്റെ സൂചനയായി കണക്കാപ്പെടുന്നു. ചില  കാലഘട്ടത്തിൽ വാച്ച്‌ തുടർച്ചയായി കേടാവാറുണ്ട് . ഇത് വ്യക്തിയുടെ സമയദോഷത്തെ കുറിക്കുന്നു അതുപോലെ  ഭവനത്തിലെ  സമയം തെറ്റായി കാണിക്കുന്നതും കേടായതുമായ ക്ലോക്കുകൾ കുടുംബ സമയദോഷത്തെ സൂചിപ്പിക്കുന്നു.

 

യാത്രയ്ക്കിറങ്ങുമ്പോൾ കാല് തട്ടുകയോ മുറിയുകയോ ചെയ്യുന്നത് വരാനിരിക്കുന്ന ആപത്തിനെ കാണിക്കുന്നു എന്നാണ് പൂർവികർ പറയുന്നത്. ഇങ്ങനെ സംഭവിക്കുമ്പോൾ ഭവനത്തിൽ കുറച്ചു നേരം  വിശ്രമിച്ച് ഒരു ഗ്ലാസ് വെള്ളം വാങ്ങിക്കുടിക്കുകയോ 10 തവണ പഞ്ചാക്ഷരീ മന്ത്രം ജപിച്ചു യാത്ര തുടരുകയോ ആണു പതിവ് .

English Summary : Bad Omen in Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com