വിദ്യാരംഭത്തിന് നല്ല സമയം
Mail This Article
പഠനം തുടങ്ങാൻ ദിവസം നോക്കുന്നോ? അത് സൗകര്യം ഉള്ള ദിവസം അനുസരിച്ച് തുടങ്ങിയാൽ പോരെ എന്ന് ചിലരെങ്കിലും ചിന്തിക്കാൻ ഇടയുണ്ട്. ഊൺ നാളുകൾ എന്ന് അറിയപ്പെടുന്ന അശ്വതി, രോഹിണി, മകയിരം, പുണർതം,പൂയം,ഉത്രം, അത്തം, ചിത്തിര,ചോതി, അനിഴം, ഉത്രാടം, തിരുവോണം ,അവിട്ടം ചതയം,ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രങ്ങൾ വരുന്ന ദിവസങ്ങൾ വിദ്യാരംഭത്തിന് ഉത്തമം ആണ്.
എടവം, ചിങ്ങം,വൃശ്ചികം,കുംഭം,മീനം രാശികൾ നല്ലതാണ്.മുഹൂർത്ത രാശിയുടെ രണ്ട്, അഞ്ച് ഭാവങ്ങളിൽ പാപൻമാർ പാടില്ല. അഷ്മത്തിൽ ചൊവ്വയും അരുത് . തിങ്കൾ ,ചൊവ്വ, ശനി ആഴ്ചയും കുട്ടിയുടെ പിറന്നാളും പാടില്ല.വിജയദശമിയിൽ എല്ലാവർക്കും വിദ്യാരംഭം കുറിക്കാം.പഠനം തുടങ്ങിയതിന്റെ അടുത്ത ദിവസം അത് മുടങ്ങാൻ പാടില്ല.കുട്ടിയുടെ മൂന്നാം വയസ്സിലും അഞ്ചാം വയസിലും വിദ്യാരംഭം കുറിക്കേണ്ടത്. മൂകാംബിക ക്ഷേത്രത്തി ലും മറ്റ് ചില ക്ഷേത്രങ്ങളിലും നിത്യവും വിദ്യാരംഭം ഉണ്ട്. നാക്കിൽ സ്വർണം കൊണ്ടാണ് ആദ്യാക്ഷരം കുറിക്കുന്നത് . തുടർന്ന് അരിയിൽ വിരലുകൊണ്ട് എഴുതണം.
ലേഖകൻ
Dr. P. B. Rajesh
Rama Nivas ,Poovathum parambil,
Near ESI Dispensary Eloor East ,
Udyogamandal.P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337, 0484 2546421
English Summary : Good Time for Vidyarambham